ന്യൂദല്‍ഹി: ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാനുള്ള സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ റെയില്‍വെ പുതിയ കമ്മിറ്റി രൂപീകരിച്ചു. കോര്‍പ്പറേറ്റ് ലോകത്തെ പ്രധാനികളും വിദഗ്ധരും അടങ്ങുന്നതാണ് കമ്മിറ്റി.

എച്ച്.ഡി.എഫ്.സി ചെയര്‍മാന്‍ ദീപക് പരേഷ്, ഐ.ഡി.എഫ്.സിയുടെ രാജിവ് ലാല്‍, ഫീഡ്ബാക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് ചെയര്‍മാന്‍ വിനായക് ചാറ്റര്‍ജി, റയില്‍വേ ബോര്‍ഡ് ഉപദേശകന്‍ രാജീവ് ജെയ്ന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

ദല്‍ഹി – മുംബൈ, ദല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളില്‍ പുതിയ സുരക്ഷാ സംവിധാനം നടപ്പാക്കാനും റെയില്‍വെ തീരുമാനിച്ചു. ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സബര്‍ബന്‍ റൂട്ടുകളിലും അടുത്തഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.

അടിയന്തരഘട്ടത്തില്‍ എന്‍ജിന്‍ െ്രെഡവര്‍മാരെ മറികടന്ന് പ്രവര്‍ത്തനക്ഷമമാകുന്ന ട്രെയിന്‍ പ്രൊട്ടക്ഷന്‍ വാണിങ് സിസ്റ്റം കൊണ്ടുവരാനാണ് പദ്ധതി. പാളത്തിലെ തകരാറുകള്‍, അപകടമേഖല, തീവണ്ടികളുടെ വേഗം എന്നിവ സംബന്ധിച്ച് എന്‍ജിന്‍ഡ്രൈവര്‍മാര്‍ക്ക് വേഗത്തില്‍ വിവരം ലഭിക്കുന്നതിനും സംവിധാനം സാഹായിക്കും.

തീവണ്ടികളുടെ അതിവേഗംമൂലമുള്ള അപകടങ്ങള്‍ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. റെയില്‍വേ സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. കിലോമീറ്ററിന് 50 ലക്ഷംരൂപയാണ് പദ്ധതി ചെലവ്‌