എഡിറ്റര്‍
എഡിറ്റര്‍
പരാജയത്തിനും വിജയത്തിനും ഇടയില്‍ ഇന്ത്യക്ക് 440 റണ്‍സ്; രണ്ടാമിന്നിങ്‌സിലും ഇന്ത്യക്ക് ബാറ്റിംങ് തകര്‍ച്ച
എഡിറ്റര്‍
Saturday 25th February 2017 1:38pm

 

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 441 റണ്‍സ് വിജയലക്ഷ്യം. മൂന്നാദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് ഇന്നിങ്‌സ് 285 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇന്ത്യക്ക് രണ്ടു ദിനം ശേഷിക്കെ 441 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്.


Also read ക്വട്ടേഷന്‍ ആണോ എന്ന കാര്യം പിന്നീട് പറയാം; മാധ്യമങ്ങളോട് സുനി 


രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ട് റണ്‍സെടുത്ത മുരളി വിജയിയുടെയും പത്ത് റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ്  ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ട് റണ്‍സെടുത്ത മുരളി വിജയി പത്ത് റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ 13 റണ്‍സെടുത്ത വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ബാറ്റിംങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ സംഘം എത്രത്തോളം ചെറുത്തു നില്‍ക്കുമെന്നതിനനുസരിച്ചാകും മത്സരത്തിന്റെ ഫലം നിര്‍ണ്ണയിക്കപ്പെടുക. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 260 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 105 റണ്‍സിലായിരുന്നു പുറത്തായിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ചരിത്രവും ഇന്ത്യന്‍ ടീമിനില്ല. 387 റണ്‍സാണ് ഇതുവരെ ഇന്ത്യന്‍ സംഘം പിന്തുടര്‍ന്ന് നേടിയ മികച്ച വിജയം. ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ആര്‍ അശ്വിന്‍ നാലും രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മത്സരം പരാജയപ്പെട്ടാല്‍ തോല്‍വിയറിയാതെ 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കോഹ്‌ലിയുടെയും സംഘത്തിന്റെയും ജൈത്രയാത്രയാകും പൂനെയില്‍ അവസാനിക്കുക.

Advertisement