Categories

വെടിവച്ചും അമ്പെയ്തും വീഴ്ത്തിയത് 27 സ്വര്‍ണം

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാംദിനം ഇന്ത്യന്‍ ഷൂട്ടര്‍മാരും അമ്പെയ്ത്തുകാരും അരങ്ങുവാണു. കാനഡയുടെ ജെയസ്ണ്‍ ലിയോണിനെ 6-5 ന തോല്‍പ്പിച്ച് അമ്പെയ്ത്തില്‍ രാഹുല്‍ ബാനര്‍ജി സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 27 അയി ഉയര്‍ന്നു. നേരത്തേ 25 മീറ്റര്‍ ഫയര്‍പിസ്റ്റളില്‍ ഹര്‍പ്രീത് സിംഗ് സ്വര്‍ണവും അമ്പെയ്ത്തില്‍ ദീപികാ കുമാരി സ്വര്‍ണവും ദോലാ ബാനര്‍ജി വെങ്കലവും നേടിയിരുന്നു.

കഴിഞ്ഞദിവസം ഇന്ത്യനേടിയ നാലു സ്വര്‍ണമെഡലില്‍ രണ്ടെണ്ണം ഷൂട്ടിംഗിള്‍ നിന്നും രണ്ടെണ്ണം ഗുസ്തിയില്‍ നിന്നുമായിരുന്നു. ഇതോടെ ഇന്ത്യ മെല്‍ബണ്‍ ഗെയിംസില്‍ നേടിയതിനെക്കാള്‍ കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കി. 24 സ്വര്‍ണവും 17 വെള്ളിയും 17 വെങ്കലവുമടക്കം ഇന്ത്യക്ക് 54 മെഡലുകളായി.

ഷൂട്ടിംഗിള്‍ ഇന്ത്യയുടെ ഗഗന്‍ നരംഗ് തന്റെ നാലാംസ്വര്‍ണം കണ്ടെത്തി. 50 മീറ്റര്‍ ത്രി പൊസിഷനിലാണ് നരംഗ് സ്വര്‍ണം നേടിയത്. 25 മീറ്റര്‍ സെന്റര്‍ഫയര്‍ ടീമിനത്തില്‍ വിജയകുമാര്‍-ഹര്‍പ്രീത് സഖ്യം സ്വര്‍ണം നേടിയിരുന്നു. ഗുസ്തിയില്‍ 60 കിലോ ഫ്രീസ്റ്റൈലില്‍ യോഗേശ്വര്‍ ദത്തും 74 കിലോ ഫ്രീസ്റ്റൈലില്‍ നരസിംഹ് യാദവുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

കേരളവും ഇന്ത്യയുടെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് ഗെയിസിലേക്ക് ഉറ്റുനോക്കുന്നത്. 800 മീറ്ററില്‍ ടിന്റു ലൂക്ക ഇറങ്ങുമ്പോള്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. വനിതാ ലോംഗ്ജമ്പിന്റെ ഫൈനലില്‍ മയൂഖ, രശ്മി ബോസ്, പ്രജൂഷ എന്നിവര്‍ ഇന്ന് ഫൈനലിലിറങ്ങും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.