എഡിറ്റര്‍
എഡിറ്റര്‍
ബോംബ് സ്‌ഫോടനങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്‍
എഡിറ്റര്‍
Tuesday 4th March 2014 11:10am

bombblast

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയെന്ന് കണക്കുകള്‍.

ദേശീയ ബോംബ് ഡാറ്റ സെന്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 2013ല്‍  212 ബോംബ് സ്‌ഫോടനങ്ങളാണ് നടന്നിട്ടുള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

113 പേരാണ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം വിവിധ സ്‌ഫോടനങ്ങളില്‍ മരിച്ചത്.

ഇറാഖും പാകിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എന്നാല്‍ യുദ്ധം നടക്കുന്ന സിറിയയും അഫ്ഗാനിസ്ഥാനും  ഇന്ത്യയ്ക്ക് പിറകിലാണ്.

നാലാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനില്‍ 108 സ്‌ഫോടനങ്ങളാണ് നടന്നത്. ബംഗ്ലാദേശില്‍ 75ഉം, സിറിയയില്‍ ഇത് 36ഉം സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്.

അന്താരാഷ്ട്ര എക്‌സ്‌പ്ലോസീവ് ഡാറ്റ വ്യക്തമാക്കുന്നത് ലോകത്ത് നടക്കുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ 75 ശതമാനവും നടക്കുന്നത് ഇറാഖ്, പാകിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്.

ഇതില്‍ 69 ശതമാനം ആക്രമണങ്ങളും നേരിട്ട് ജനങ്ങള്‍ക്കെതിരെയാണ് നടക്കുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ കുറവാണെന്നാണ്് റിപ്പോര്‍ട്ട് പറയുന്നത്.

Advertisement