എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ പര്യടനത്തിന് ഇന്ത്യക്ക് താത്പര്യമില്ല
എഡിറ്റര്‍
Tuesday 8th January 2013 11:34am

ന്യൂദല്‍ഹി: ഇന്ത്യ-പാക് ബന്ധം സുദൃഢമാക്കുന്നതില്‍ ക്രിക്കറ്റിനുള്ള പങ്ക് ഏറെയാണ്. ഇതിനുദാഹരണമാണ് അഞ്ച് വര്‍ഷത്തിന് ശേഷമുള്ള പാക്കിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം. പാക്കിസ്ഥാനിലാകട്ടെ 2009 ല്‍ ശ്രീലങ്കയുമായുള്ള മത്സരത്തിനിടെയുണ്ടായ തീവ്രവാദത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനുള്ള കാര്യമായ അവസരവും ലഭിച്ചിട്ടില്ല.

Ads By Google

ഈ സാഹചര്യത്തിലാണ് ഇന്ത്യയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചുകൊണ്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയത്. ഇതിനായി ആദ്യ ഇന്ത്യ-പാക് ഏകദിന മത്സരവേദിയായ ചെന്നൈയില്‍ വെച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി സാക്ക അഷ്‌റഫ് ബി.സി.സി.ഐയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ നിരസിച്ചതായാണ് അറിയുന്നത്. നിലവിലെ പാക്കിസ്ഥാന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഒരു പര്യടനത്തിന് താത്പര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തെ കുറിച്ച് മാത്രമാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

നേരത്തേ, ബംഗ്ലാദേശും പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു. പാക്കിസ്ഥാനില്‍ തുടര്‍ന്നുവരുന്ന തീവ്രവാദ ആക്രമങ്ങളാണ് മറ്റ് ടീമുകളെ പാക്കിസ്ഥാനില്‍ നിന്നും അകറ്റുന്നത്.

Advertisement