Categories

ലോര്‍ഡ്‌സില്‍ ചരിത്രം ആര്‍ക്കൊപ്പം?

LORDSലോര്‍ഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്രം കുറിക്കുന്ന മത്സരത്തില്‍ വിജയം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം. ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ജയിക്കാന്‍ അവസാന ദിവസമായ ഇന്ന് ഇന്ത്യ ഒന്‍പതു വിക്കറ്റ് ശേഷിക്കെ 378 റണ്‍സ് കൂടി നേടണം.

നാലാം ദിനമായ ഇന്നലെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആറു വിക്കറ്റിന് 269 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. 188 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് കൂടിയായപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 458 റണ്‍സ്. കളി അവസാനിച്ചപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലാണ്. ദ്രാവിഡ് (34), ലക്ഷ്മണ്‍ (32) എന്നിവരാണ് ക്രീസില്‍. അഭിനവ് മുകുന്ദിനെ (12) ബ്രോഡ് ബോള്‍ ചെയ്തു പുറത്താക്കി.

സ്‌കോര്‍: ഇംഗ്ലണ്ട് 8-474 ഡിക്ലയേര്‍ഡ്,
6-269 ഡിക്ലയേര്‍ഡ്.
ഇന്ത്യ 286, ഒരു വിക്കറ്റിന് 80

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ക്രീസിലിറങ്ങുംമുന്നെ ഇരട്ട പ്രഹരമേറ്റു. ഷോര്‍ട്ട്‌ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മാറ്റ് പ്രയറിന്റെ കനത്ത ഷോട്ട് കൈക്കുഴയ്ക്കു കൊണ്ട ഗൗഗം ഗംഭീറിന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കാതിരുന്നതാണ് അതിലൊന്ന്. ഗംഭീറിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയും എക്‌സ് റേ പരിശോധന നടത്തുകയും ചെയ്തു. എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍, ഗംഭീറിന് അവസാന ദിവസം ബാറ്റ് ചെയ്യാനായേക്കും നാലാം ദിനം ആദ്യ രണ്ടു സെഷനുകള്‍ പനിയെത്തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനിറങ്ങാതിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നാലാമനായി ക്രീസിലിറങ്ങാനാവില്ലെന്നത് മറ്റൊരു തിരിച്ചടിയായി. മൂന്നാം സെഷനില്‍ മാത്രം ഗ്രൗണ്ടിലെത്തിയ സച്ചിന് രണ്ടാമിന്നിങ്‌സില്‍ ഏഴാം നമ്പറിലേ ബാറ്റ് ചെയ്യാനാവൂ. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ത്തന്നെ സച്ചിന് പനിയുണ്ടായിരുന്നു. ഗംഭീറിന് പകരം ദ്രാവിഡാണ് മുകുന്ദിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മൂന്നാമനായി ലക്ഷ്മണുമിറങ്ങി.

മുകുന്ദിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും, ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യ മുന്നേറുകയാണ്. സച്ചിന് ക്രീസിലിറങ്ങാന്‍ കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍, 61 റണ്‍സിലെത്തിയ ഈ കൂട്ടുകെട്ടിലാണ് ഇന്ത്യക്ക് പ്രതീക്ഷയത്രയും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില