എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രധാനമന്ത്രി
എഡിറ്റര്‍
Thursday 1st November 2012 11:46am

ന്യൂദല്‍ഹി: ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ദോഷഫലങ്ങള്‍ ഇന്ത്യയെയും ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Ads By Google

പുനഃസംഘടനയ്ക്ക് ശേഷമുള്ള കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വളര്‍ച്ചാ നിരക്ക് കുറഞ്ഞതും ഉയര്‍ന്ന ധനക്കമ്മിയുമാണ് രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രധാനതടസ്സം.
രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

അടിസ്ഥാന സൗകര്യവികസനത്തിന് പ്രാഥമിക പരിഗണന നല്‍കണം. അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപത്തിനുള്ള തടസ്സങ്ങള്‍ നീക്കണം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപത്തെ ബാധിക്കുന്നു.

രാഷ്ട്രീയ താല്‍പര്യം രാഷ്ട്രനിര്‍മാണത്തെ ബാധിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisement