കാന്‍: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാന്‍ ചലച്ചിത്രോത്സവത്തില്‍ മല്‍സര വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ സിനിമപോലും പരിഗണിച്ചിട്ടില്ല. എന്നിരുന്നാലും ഇത്തവണ ബോളീവുഡില്‍ നിന്നും വന്‍ താരങ്ങളുടെ പ്രാതിനിധ്യമാണ് ചലച്ചിത്രോത്സവവേദിയില്‍ കാണാന്‍ കഴിഞ്ഞത്.

ഇപ്പോള്‍ നടന്നുവരുന്നത് 64-ാമത് ചലച്ചിത്രോത്സവമാണ്. 20 ചലച്ചിത്രങ്ങളാണ് ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ഇന്ത്യന്‍ സിനിമകളായി ഇതില്‍ ഒന്നുപോലുമില്ല. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏറ്റവും നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുത്തിട്ടുള്ള ഈ സെക്ഷനാണ് കാന്‍ ചലച്ചിത്രോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

മത്സര വിഭാഗത്തിലല്ലാതെ പ്രദര്‍ശിപ്പിക്കുന്നതിന് രാകേഷ് ഓം പ്രകാശ് മെഹ്ര സഹസംവിധാനം ചെയ്ത ‘ബോളീവുഡ്: ദ ഗ്രേറ്റസ്റ്റ് ലൗ സ്‌റ്റോറി എവര്‍ ടോള്‍ഡ്’ എന്ന ഡോക്യുമെന്ററി ചിത്രം വരുന്ന ശനിയാഴ്ച സ്‌ക്രീന്‍ ചെയ്യും. ബംഗാളി സിനിമയായ ‘ചത്രകും’ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും.