ന്യൂദല്‍ഹി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദമത്സരത്തില്‍ യു.എ.ഇയുമായി ഇ്ന്ത്യ സമനില വഴങ്ങി (2-2) . ഇതോടെ 2014 ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ നിന്നും ഇന്ത്യ പുറത്തായി.

Subscribe Us:

വ്യക്തമായ മുന്‍തൂക്കത്തില്‍ ആദ്യപാദം വിജയിച്ചിരുന്ന യു.എ.ഇ മൂന്നാം റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചാണ് ഇന്ത്യയിലെത്തിയത്. രണ്ട് എവേ ഗോള്‍ നേടിയതോടെ, മത്സരം അവര്‍ സ്വന്തമാക്കുകയും ചെയ്തു. 40ാം മിനിറ്റില്‍ മുഹമ്മദ് അല്‍ ഷെഹിയും 71ാം മിനിറ്റില്‍ അല്‍ വഹൈബിയും യു.എ.ഇയുടെ ഗോളുകള്‍ നേടി. 74ാം മിനിറ്റില്‍ ജെജെ ലാല്‍ പെഖുലയും ഇന്‍ജുറി ടൈമില്‍ ഗുര്‍മാംഗി സിങ്ങുമാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്

യു.എ.ഇയില്‍ നടന്ന ആദ്യപാദത്തില്‍ 0-3നുതോറ്റ ഇന്ത്യയ്ക്കു മൂന്നാം റൗണ്ടിലേയ്ക്കു കടക്കാന്‍ നാലു ഗോള്‍ വ്യത്യാസത്തില്‍ വിജയം വേണ്ടിയിരുന്നു. അതു നേടിയില്ലെങ്കിലും 0-2നു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ മടക്കി 2-2 സമനില പിടിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ പോന്നതായി. മൊത്തം 5-2 വിജയവുമായി യുഎഇ അടുത്ത റൗണ്ടിലേയ്ക്കു കടന്നു.

കനത്തു പെയ്ത മഴയ്‌ക്കൊപ്പം ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകളും ഒലിച്ചു പോയെങ്കിലും കാണികളെ വിരുന്നൂട്ടിയ പ്രകടനം നടത്തിയതില്‍ അര്‍മാന്‍ഡോ കൊളാസോയ്ക്കും സംഘത്തിന് അഭിമാനിക്കാം. ഇടവേളയ്ക്ക് ആറു മിനിറ്റ് മുന്‍പ് മുഹമ്മദ് അല്‍ ഷേഹിയും എഴുപത്തിയൊന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലി അല്‍ വഹാബിയുമാണു യുഎഇയുടെ ഗോള്‍ നേടിയത്. എഴുപത്തിനാലാം മിനിറ്റില്‍ ജെജെ ലാല്‍പക്വയും ഇന്‍ജുറി ടൈമില്‍ ഗൗരമാംഗി സിങ്ങും യുഎഇ വല ചലിപ്പിച്ചു.