ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം അംഗങ്ങള്‍ക്ക് ഒരു കോടി രൂപ അടിയന്തിരമായി വിതരണം ചെയ്യാന്‍ സ്‌പോണ്‍സര്‍മാരായ സഹാറ ഇന്ത്യ തീരുമാനിച്ചു. പ്രതിഫലത്തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹോക്കി ടീമംഗങ്ങള്‍ ദിവസങ്ങളായി നടത്തുന്ന നിഹകരണത്തെ തുടര്‍ന്നാണ് തീരുമാനം.

വൈകീട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് കല്‍മാഡിയും മുന്‍ ഹോക്കി ക്യാപ്റ്റന്‍ ധന്‍രാജ് പിള്ളിയും കളിക്കാരെ കാണുന്നുണ്ട്. താന്‍ കളിക്കാരെ കാണുന്നുണ്ടെന്നും പ്രതീക്ഷയേകുന്ന ചില നീക്കങ്ങളുണ്ടാകുന്നുണ്ടെന്നും ധന്‍രാജ് പിള്ള അറിയിച്ചു.

ഒരു കോടി രൂപ ഇന്ത്യന്‍ ഹോക്കി ടീമിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തുക മുഴുവന്‍ താരങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ളതാണെന്നും സഹാറ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

പ്രതിഫലത്തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കി ടീം അംഗങ്ങള്‍ ലോകകപ്പ് പരിശീലന ക്യാമ്പ ബഹിഷ്‌കരിക്കുകയായിരുന്നു.