ചെന്നൈ: ചൈനയില്‍ നിന്നും ഇന്ത്യ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ 1962 ലെ ചൈനാ യുദ്ധത്തിന്റെ പാഠമുള്‍ക്കൊണ്ട് ഇന്ത്യ പുതിയ സുരക്ഷാ നിയമം രൂപവത്ക്കരിക്കണമെന്ന് ആര്‍.എസ്.എസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Ads By Google

ഇന്ത്യക്കെതിരെ ചൈന സൈബര്‍ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. ചൈനയുടെ കടന്നുകയറ്റം ഇന്ത്യ ജാഗ്രതയോടെ കണ്ടില്ലെങ്കില്‍ രാജ്യത്തിന്റെ നില അപകടത്തിലാവുമെന്നും ആര്‍.എസ്.എസ് അറിയിച്ചു.

ഇന്ത്യയുടെ വാണിജ്യ മേഖലകളില്‍ ചൈന പിടിമുറുക്കിയിരിക്കുകയാണെന്നും ഇന്ത്യയുടെ നദീജലം ഭൂമിക്കടിയിലൂടെ ചൈന വഴിതിരിച്ചുവിടുന്നുണ്ടെന്നും ആര്‍.എസ്.എസ് ആരോപിച്ചു.

ഇന്ത്യ-ടിബറ്റ് അതിര്‍ത്തികളിലെ ചൈനീസ് അതിക്രമം കൂടിവരുകയാണ്. കിഴക്കന്‍ അതിര്‍ത്തിമേഖലകളിലെ സുരക്ഷ ശക്തമാക്കി രാജ്യത്തിന്റെ സുരക്ഷാനയം രൂപവത്കരിക്കണമെന്ന് കാണിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും ആര്‍.എസ്.എസ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.