എഡിറ്റര്‍
എഡിറ്റര്‍
ജഡേജ മികച്ച ഓള്‍ റൗണ്ടര്‍
എഡിറ്റര്‍
Sunday 20th January 2013 11:05am

റാഞ്ചി: ഒടുവില്‍ ടീം ഇന്ത്യക്ക് മികച്ച ഓള്‍ റൗണ്ടറെ ലഭിച്ചതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. രവീന്ദ്ര ജഡേജയെ കുറിച്ചാണ് ക്യാപ്റ്റന്‍ ധോണിയുടെ പരാമര്‍ശം.

ഇര്‍ഫാന്‍ പഠാന് ശേഷം ടീം ഇന്ത്യയില്‍ ഒരു ബൗളിങ് ഓള്‍ റൗണ്ടര്‍ ഉണ്ടായിരുന്നില്ല. ജഡേജ ആ കുറവ് നികത്തുമെന്ന് ഉറപ്പുണ്ടെന്നും ധോണി പ്രതീക്ഷിക്കുന്നു.

Ads By Google

ടീമിന് കൃത്യമായ ബാലന്‍സ് നല്‍കാന്‍ ജഡേജയ്ക്ക് സാധിക്കും. ഒരു ബൗളിങ് ഓള്‍ റൗണ്ടറുടെ കുറവ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോള്‍ അതിനൊരു ഉത്തരമായി. ധോണി പറയുന്നു.

പുതിയ നിയമം വരുന്നതിന് മുമ്പ് യുവരാജിനെയായിരുന്നു ടീം മുഴുവനായും ആശ്രയിച്ചിരുന്നത്. 10 ഓവറുകളോളം യുവരാജിന് എറിയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പുതിയ നിയമം വന്നതോടെ യുവിക്ക് അതിന് സാധിക്കാതെ വന്നു. ഇപ്പോള്‍ ജഡേജയുടെ അരങ്ങേറ്റം ടീമിന് ഏറെ ആശ്വാസമായിരിക്കുകയാണെന്നും ധോണി പറയുന്നു.

എന്നാല്‍ ഓള്‍ റൗണ്ടര്‍ എന്ന ഭാരം ജഡേജയുടെ മേല്‍ ചാര്‍ത്തിക്കൊടുത്ത് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കില്ലെന്നും ക്യാപ്റ്റന്‍ പറയുന്നു. കുഴപ്പമില്ലാതെ ബാറ്റ് ചെയ്യുന്നയാളാണ് ജഡേജ. എന്നാല്‍ അദ്ദേഹത്തെ കൂടുതല്‍ ഭാരം ഏല്‍പ്പിക്കാന്‍ ടീം തയ്യാറല്ലെന്നും കൂള്‍ ക്യാപ്റ്റന്‍ പറയുന്നു.

Advertisement