ഹൈദരാബാദ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാംഇന്നിംഗ്‌സില്‍ രണ്ടുവിക്കറ്റിന് 178 എന്ന നിലയിലാണ്. സെവാഗിന്റെ വേഗതയേറിയ ബാറ്റിംഗും (96), ഗംഭീറിന്റെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ സഹായിച്ചത്. കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സോടെ സച്ചിനും ഏഴുറണ്‍സോടെ ദ്രാവിഡുമാണ് ക്രീസില്‍.

4ന് 258 എന്ന നിലയില്‍ രണ്ടാംദിനം കളിയാരംഭിച്ച കീവികള്‍ക്ക് സഹീര്‍ഖാന്‍ തുടക്കത്തിലേ തിരിച്ചടി നല്‍കി. ഹര്‍ഭജന്‍ സിംഗും ഫോമിലേക്കുയര്‍ന്നതോടെ കീവീസ് സ്‌കോര്‍ 350ല്‍ ഒതുങ്ങി. സഹീറും ഹര്‍ഭജനും നാലുവിക്കറ്റുവീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സെവാഗും ഗംഭീറും സ്വപ്‌നതുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 160 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.