എഡിറ്റര്‍
എഡിറ്റര്‍
ലോകത്തില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന
എഡിറ്റര്‍
Thursday 12th October 2017 8:42am

ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള കുട്ടികളില്‍ 9.7% വും ഭാരക്കുറവുള്ളവരാണെന്നാണ് ദ ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗുരുതരമായ ഭാരക്കുറവുള്ള കുട്ടികളും കൗമാരക്കാരും ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.കെയിലെ ഇംപീരിയല്‍ കോളജ് ലണ്ടനും, ലോകാരോഗ്യ സംഘടനയുമാണ് പഠനം നടത്തിയത്. 2016ലെ കണക്കുപ്രകാരം ഇന്ത്യയിലെ 22.7% പെണ്‍കുട്ടികളും 30.7% ആണ്‍കുട്ടികളും ഭാരക്കുറവുള്ളവരാണ്.

തെക്കേ ഏഷ്യയില്‍ ആകമാനം ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം വളരെക്കൂടുതലാണെന്നും ഇത് പെണ്‍കുട്ടികളില്‍ 22.7%വും ആണ്‍കുട്ടികളില്‍ 30.7%വുമാണഎന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Must Read: ‘വാക്കുകള്‍ കൊണ്ടും ചുവടുകള്‍ കൊണ്ടും തിളങ്ങി രാഹുല്‍’; മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ രാഹുലിന്റെ ‘ഗോത്രനൃത്തം’; വീഡിയോ വൈറലാകുന്നു


അതേസമയം പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളേക്കാള്‍ കൂടുതല്‍ പൊണ്ണത്തടയന്മാരാവും ലോകത്തിലുണ്ടാവുകയെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് നല്‍കുന്നു.

2016ല്‍ ലോകത്തിലെ പൊണ്ണത്തടിയന്മാരായ പെണ്‍കുട്ടികളുടെ എണ്ണം 6%വും ആണ്‍കുട്ടികളുടെ എണ്ണം 8% വും വര്‍ധിച്ചിട്ടുണ്ട്. 1975ല്‍ ഇത് 1%ത്തില്‍ താഴെയായിരുന്നു.

Advertisement