Categories

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാര്‍ഗ നിര്‍ദേശം

australia-indian-studentsന്യൂദല്‍ഹി: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.

രാത്രിയില്‍ യാത്ര പരമാവധി ഒഴിവാക്കുക, ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ സുരക്ഷിതനാണോയെന്ന് ഉറപ്പു വരുത്തുക, കഴിയുന്നതും വിജനമായ പ്രദേശത്തു കൂടെ യാത്ര ഉപേക്ഷിക്കുക, പുറത്ത് പോകുന്ന സമയത്ത് എവിടെക്കാണ് പോകുന്നതെന്നും എപ്പോള്‍ തിരിച്ച വരുമെന്നും സുഹൃത്തുക്കളോട് പറയുക, വിലകൂടിയ വസ്തുക്കള്‍ കയ്യില്‍ കരുതാതിരിക്കുക, വ്യക്തമായ തിരിച്ചറിയല്‍ രേഖകളും ബന്ധപ്പെടാനുള്ള വിവരങ്ങളും കയ്യിലുണ്ടായിരിക്കുക, അപകടത്തില്‍പ്പെടുകയാണെങ്കില്‍ 000 നമ്പറില്‍ വിളിച്ച് പോലീസിനെ വിവരം അറിയിക്കുക തുടങ്ങിയവയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍. ഹൈകമ്മീഷനിലെ സ്റ്റുഡന്‍സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി നല്ല ബന്ധ സൂക്ഷിക്കാനും വിദ്യാര്‍ഥികളോട് നിര്‍ദേശമുണ്ട്.

ഒരാഴ്ചക്കിടെ ഓസ്‌ട്രേലിയയില്‍ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. 21 കാരനായ ഇന്ത്യന്‍ വംശജന്‍ നിതിന്‍ ഗാര്‍ഗ് കഴിഞ്ഞ ദിവസം മെല്‍ബണില്‍ ഹോട്ടലില്‍ വെച്ച് കുത്തേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഇന്ത്യക്കാരന്റെതാണെന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണം വംശീയമായിക്കാണുന്നില്ലെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. പണവും മറ്റും ലക്ഷ്യമാക്കിയുള്ള ആക്രമണമാണ് നടക്കുന്നത്. ഓസ്‌ട്രേലിയയില്‍ സുരക്ഷയോടെ കഴിയുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നും അക്രമം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി മാത്രമാണ് നിര്‍ദേശിക്കുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.