ന്യൂദല്‍ഹി: പുതിയ ടെലികോം നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സേവനദാതാക്കള്‍ക്കു കൂടുതല്‍ സ്‌പെക്ട്രം പുതിയ നയ പ്രകാരം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സേവന നിയന്ത്രണ ഏജന്‍സിയായ ട്രായ് വൈകാതെ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും.

8% ഏകീകൃത ലൈസന്‍സ് ഫീസിനു വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ടെലികോം നയം. ലൈസന്‍സ് കാലാവധി 20 വര്‍ഷത്തില്‍ നിന്നും 10 വര്‍ഷമാക്കി കുറച്ചിട്ടുണ്ട്. ദല്‍ഹിയും മുംബൈയും ഒഴികെയുള്ള മേഖലകളില്‍ ജി.എസ്.എമ്മില്‍ പരമാവധി 2.8 മെഗാഹെട്‌സ് അനുവദിക്കും. ദല്‍ഹിയിലും മുംബൈയിലും ഇതു 2.10 ആയിരിക്കും.

Subscribe Us:

മെട്രോ നഗരങ്ങളിലും എ സര്‍ക്കിളുകളിലും സേവനദാതാക്കള്‍ രണ്ടു കോടി രൂപ പ്രവേശന ഫീസ് നല്‍കണം. ബി സര്‍ക്കിളുകള്‍ക്ക് ഒരു കോടി രൂപയും സി സര്‍ക്കിളുകള്‍ക്ക് 50 ലക്ഷം രൂപയുമായിരിക്കും പ്രവേശന ഫീസ്.

2ജി ലൈസന്‍സുകള്‍ ലേലം നടത്തി പുനര്‍വിതരണം ചെയ്യാന്‍ സുപ്രിം കോടതി ഉത്തരവിട്ട സാഹചര്യത്തിലാണു പുതിയ നയം.

Malayalam News

Kerala News In English