ന്യൂദല്‍ഹി:രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ചില്‍ അവസാനിച്ച ആഴ്ച്ചയുടെ നാലാംപാദത്തില്‍ വളര്‍ച്ചാനിരക്ക് 7.8 ശതമാനമായിട്ടാണ് ഇടിഞ്ഞത്. മുന്‍സാമ്പത്തികവര്‍ഷം നിരക്ക് 9.4 ശതമാനമായിരുന്നു. .

എന്നാല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ജി.ഡി.പി നിരക്ക് 8.5 ശതമാനമായിട്ടാണ് കൂടിയത്. കഴിഞ്ഞവര്‍ഷം നിരക്ക് 8 ശതമാനമായിരുന്നു.

നിര്‍മ്മാണമേഖലയിലെ വളര്‍ച്ചാനിരക്ക് 5.5 ശതമാനമായി ചുരുങ്ങിയപ്പോള്‍ കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക് 7.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇപ്പോഴും ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനായിട്ടില്ല.

നല്ല ശൈത്യകാലവിളവ് ലഭിച്ചതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതിക്ഷിച്ചിരുന്നു . അതേസമയം കഴിഞ്ഞ 15 മാസത്തിനിടയില്‍ ഒമ്പതു തവണ പലിശ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് നിര്‍മ്മാണമേഖലയില്‍ ഇടിവുണ്ടാകുമെന്നും വിശലകലനങ്ങളുണ്ടായിരുന്നു

നേരത്തേ ഒമ്പതുശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാനാകുമെന്നായിരുന്നു കേന്ദ്രം പ്രതീക്ഷിച്ചത്. എന്നാല്‍ വളര്‍ച്ചാ നിരക്ക് 8.5 ശതമാനമാകുമെന്ന് ഐ.എം.എഫ് വിലയിരുത്തിയിരുന്നു.