ട്രെന്റ് ബ്രിഡ്ജ്: രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് 319 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കളി അവസാനിക്കാന്‍ ഒരു ദിനം കൂടി ബാക്കി നില്‍ക്കേ മത്സരത്തിന്റെ സമസ്ത മേഖലയിലും ഇന്ത്യയെ വരിഞ്ഞുകെട്ടി ഇംഗ്ലണ്ട് ടെസ്റ്റിലെ ഒന്നാം പദവിയിലേക്കുള്ള സാധ്യത ശക്തമാക്കി. ലോഡ്‌സിലെ ഒന്നാം ടെസ്റ്റിലും ജയിച്ച ഇംഗ്ലണ്ട് ഇതോടെ പരമ്പരിയില്‍ 2-0ത്തിന് മുന്നിലാണ്.

ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 478 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ 158 റണ്‍സിന് പുറത്തായി. ടെസ്റ്റില്‍ ആദ്യമായി അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ടിം ബ്രെസ്‌നനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ ഏറ്റവുമധികം തിളങ്ങിയത്. ഫാസ്റ്റ്ബൗളര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും സ്റ്റ്യൂവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ഇംഗ്ലണ്ട് 221, 544, ഇന്ത്യ 288, 158.

ഇന്ത്യയുടെ അംഗീകൃത ബാറ്റ്‌സ്മാന്മാരില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (56) മാത്രമാണ് രണ്ടക്കം കടന്നത്. ഹര്‍ഭജന്‍ സിങ്ങിന്റെയും (46) പ്രവീണ്‍ കുമാറിന്റെയും (25) പ്രകടനമാണ് റണ്‍നിരക്കിലെ റെക്കോഡ് തോല്‍വിയില്‍നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സ് ലീഡ് നേടിയശേഷം മത്സരത്തില്‍ 319 റണ്‍സിന് തോല്‍ക്കുകയെന്ന മാനക്കേടാണ് ഇന്ത്യ സ്വന്തമാക്കിയത്. റണ്‍നിരക്കില്‍ ചരിത്രത്തില്‍ ഇന്ത്യയുടെ ആറാമത്തെ വലിയ തോല്‍വിയാണിത്.

ഇംഗ്ലീഷ് ബൗളര്‍മാരില്‍ സ്റ്റിയുവര്‍ട്ട് ബ്രോഡിന്റെ പ്രകടനമാണ് മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. എട്ടിന് 124 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 64 റണ്‍സ് പ്രകടനത്തിലൂടെ താങ്ങിനിര്‍ത്തിയ ബ്രോഡ്, ഇന്ത്യയുടെ ആറുവിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തില്‍ ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടുവന്നു. രണ്ടാമിന്നിങ്‌സിലും 44 റണ്‍സും രണ്ടുവിക്കറ്റും നേടി ഓള്‍റൗണ്ട് മികവ് ആവര്‍ത്തിച്ചു. ബ്രോഡാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ്: 221
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: 288
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ്: സ്‌ട്രോസ് സി ധോണി ബി ശ്രീശാന്ത് 16, കുക്ക് സി യുവരാജ് ബി ഇഷാന്ത് 5, ബെല്‍ സി ലക്ഷ്മണ്‍ ബിയുവരാജ് 159, പീറ്റേഴ്‌സന്‍ സി ധോണി ബി ശ്രീശാന്ത് 63, മോര്‍ഗന്‍ സി ധോണി ബി പ്രവീണ്‍ 70, പ്രയര്‍ സി ധോണി ബി പ്രവീണ്‍ 73, ട്രോട്ട് സി ദ്രാവിഡ് ബി പ്രവീണ്‍ 2, ബ്രെസ്‌നന്‍ സി ദ്രാവിഡ് ബി പ്രവീണ്‍ 90, ബ്രോഡ് റണ്‍ ഔട്ട് 44, സ്വാന്‍ സി സാഹ ബി ഇഷാന്ത് 3, ആന്‍ഡേഴ്‌സന്‍ നോട്ട് ഔട്ട് 1, എക്‌സ്ട്രാസ് 18, ആകെ 544 ഓള്‍ ഔട്ട്.

വിക്കറ്റ് വീഴ്ച: 1-6, 2-57, 3-219, 4-323, 5-329, 6-339, 7-458, 8-540, 9-540, 10-544.
ബോളിങ്: പ്രവീണ്‍ കുമാര്‍ 36-5-124-4, ഇഷാന്ത് ശര്‍മ 29.2-4-131-2, ശ്രീശാന്ത് 27-5-135-2, യുവരാജ് സിങ് 11-0-51-1, ഹര്‍ഭജന്‍ സിങ് 9-1-47-0, സുരേഷ് റെയ്‌ന 8-0-42-0.

ഇന്ത്യ രണ്ടാം ഇന്നിങ്‌സ്: മുകുന്ദ് സി സ്‌ട്രോസ് ബി ബ്രെസ്‌നന്‍ 3, ദ്രാവിഡ് സി പ്രയര്‍ ബി ബ്രോഡ് 6, ലക്ഷ്മണ്‍ ബി ആന്‍ഡേഴ്‌സന്‍ 4, സച്ചിന്‍ എല്‍ബിഡബ്ല്യു ബി ആന്‍ഡേഴ്‌സന്‍ 56, റെയ്‌ന സി എല്‍സ്‌റ്റോണ്‍ ബി ബ്രെസ്‌നന്‍ 1, യുവരാജ് സി കുക്ക് ബി ബ്രെസ്‌നന്‍ 8, ധോണി എല്‍ബിഡബ്ല്യു ബി ബ്രെസ്‌നന്‍ 0, ഹര്‍ഭജന്‍ സി എല്‍സ്‌റ്റോണ്‍ ബി ബ്രെസ്‌നന്‍ 46, പ്രവീണ്‍ ബി ആന്‍ഡേഴ്‌സന്‍ 25, ഇഷാന്ത് നോട്ട് ഔട്ട് 8, ശ്രീശാന്ത് ബി ബ്രോഡ് 0, എക്‌സ്ട്രാസ് 1, ആകെ 47.4 ഓവറില്‍ 158 ഓള്‍ ഔട്ട്.
വിക്കറ്റ് വീഴ്ച: 1-6, 2-13, 3-31, 4-37, 5-55, 6-55, 7-107, 8-129, 9-153, 10-158.
ബോളിങ്: ആന്‍ഡേഴ്‌സന്‍ 17-3-51-3, ബ്രോഡ് 14.4-5-30-2, ബ്രെസ്‌നന്‍ 12-2-48-5, സ്വാന്‍ 3-0-21-0, പീറ്റേഴ്‌സന്‍ 1-0-7-0.