ന്യൂദല്‍ഹി: രാജ്യം ഈ വര്‍ഷം കടുത്ത വരള്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആഗസ്തില്‍ നല്ല മഴ ലഭിക്കാന്‍ ഇടയുണ്ടെങ്കിലും സെപ്റ്റംബറില്‍ മഴ കുറയുമെന്നും 2009 ന് ശേഷമുള്ള ഏറ്റവും കടുത്ത വരള്‍ച്ചായായിരിക്കുമിതെന്നും ദേശീയ കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍സിങ് റാത്തോഡ് അറിയിച്ചു.

Ads By Google

Subscribe Us:

ഏറ്റവും മഴകുറഞ്ഞ മണ്‍സൂണ്‍ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാല്‍ ഇത്തവണ മഴ കുറവായിരിക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചതാണെന്ന് റാത്തോഡ് പറഞ്ഞു.

സെപ്റ്റംബറില്‍ മധ്യപെസഫിക്‌ സമുദ്രഭാഗത്തെ ജലോപരിതല ഊഷ്മാവ് അര ഡിഗ്രി മുതല്‍ മുക്കാല്‍ ഡിഗ്രിവരെ ഉയര്‍ന്ന് ‘എല്‍ നിനോ’ പ്രതിഭാസം ഉണ്ടാകാനിടയുള്ളതു കൊണ്ടാണ് മഴ കുറയാന്‍തന്നെ ഇടയാകുന്നതെന്ന് കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

1918ലേക്കാള്‍ മോശമായ മണ്‍സൂണ്‍ കാലമാണ് ഇത്തവണത്തേതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2002ലായിരുന്നു അടുത്തകാലത്തെ ഏറ്റവും മോശംമഴക്കാലം. അന്ന് 19ശതമാനമായിരുന്നു മഴയിലെ കുറവ്. ഇന്ത്യകണ്ട ഏറ്റവും വലിയ വര്‍ള്‍ച്ചയായ 1918ല്‍ 28 ശതമാനം മഴ കുറവായിരുന്നു.