ന്യൂദല്‍ഹി: ലോകത്തെ കേരളത്തിലേക്ക് ഒരു കാലത്തേക്ക് ആകര്‍ഷിച്ചിരുന്ന കേരളത്തിന്റെ കറുത്ത പൊന്ന് ഇപ്പോള്‍ നമ്മുടെ നാട്ടിലേക്ക് തന്നെ ഇറക്കു മതി ചെയ്യേണ്ട അവസ്ഥയാണ്. കുരുമുളകിന്റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മികച്ച ഇനം മഡഗാസ്‌കറില്‍നിന്ന് ഇറക്കുമതി ചെയ്തു കൃഷി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുകയാണ്.

കുരുമുളകിന്റെ ഉല്‍പാദനം വര്‍ഷം തോറും കുറഞ്ഞു ഇപ്പോള്‍ 43,000 ടണ്ണിലെത്തി നില്‍ക്കുകയാണ്. ദ്രുതവാട്ടം പോലുള്ള രോഗങ്ങളെ ചെറുത്ത്, ഉയര്‍ന്ന ഉല്‍പാദനം നേടാന്‍ ഇന്ത്യന്‍ കുരുമുളകു ചെടികള്‍ക്കു കഴിയുന്നില്ല. കേരളത്തില്‍ കുരുമുളകു വള്ളി നട്ട്, മൂന്നു നാലു വര്‍ഷത്തിനകം രോഗം വന്നു നശിക്കുന്നു.

അടുത്ത കാലത്ത് കുരുമുളകു കൃഷിയിലേക്കു തിരിഞ്ഞ വിയറ്റ്‌നാം, മഡഗാസ്‌കര്‍ ഇനം കുരുമുളക് തൈകള്‍ നട്ടപ്പോള്‍ ഒന്നേകാല്‍ ലക്ഷം ടണ്ണിലേറെയാണ് അവരുടെ ഉല്‍പാദനം. ഇന്ത്യയില്‍ ഒരു ഹെക്ടറിലെ കുരുമുളകിന്റെ ഉല്‍പാദനം പരമാവധി 400 കിലോഗ്രാമാണെങ്കില്‍ വിയറ്റ്‌നാമില്‍ അത് 7,000 കിലോഗ്രാമിനടുത്ത് വരും.

Malayalam News

Kerala News in English