എഡിറ്റര്‍
എഡിറ്റര്‍
കളം നിറഞ്ഞ് ഇന്ത്യ; മനം നിറഞ്ഞ് ബംഗ്ലാ കടുവകള്‍; ബംഗ്ലാദേശ് വിപ്ലവത്തിന് കടിഞ്ഞാണിട്ട് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍
എഡിറ്റര്‍
Thursday 15th June 2017 9:50pm


ലണ്ടന്‍: ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ബംഗ്ലാദേശ് ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയസക്ഷ്യം 40.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.


Also read ‘പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ’; ‘പിടികിട്ടാപ്പുള്ളി’ സുകുമാര കുറുപ്പായി ദുല്‍ഖര്‍ വരുന്നു


ആദ്യമായി ചമ്പ്യന്‍സ് ട്രോഫി സെമിഫൈനലിലെത്തിയ ബംഗ്ലാദേശ് വീറോടെ പൊരുതിയെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ വീഴ്ത്താന്‍ ബംഗ്ലാ കടുവകള്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യക്കായി രോഹിത് ശര്‍മ്മ 129 പന്തില്‍ 123ഉം വിരാട് കോഹ്‌ലി 78 പന്തില്‍ 96 റണ്‍സുമായി പുറത്താകാതെ നിന്നു. 34 പന്തില്‍ 46 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത്താണ് കളിയിലെ താരം.

ചമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും രോഹിത് മാറി ഗാംഗുലിയാണ് ഇതിനു മുമ്പ് സെഞ്ച്വറി നേടിയ താരം. ഇന്നത്തെ ഇന്നിങ്‌സിലൂടെ വേഗത്തില്‍ 8,000 റണ്‍സ് നേടുന്ന താരമായി കോഹ്‌ലിയും മാറി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സടിച്ചു. മൂന്നാം വിക്കറ്റില്‍ തമീം ഇഖ്ബാലും മുഷ്ഫിഖുര്‍ റഹ്മാനും ചേര്‍ന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ട് ബംഗ്ലാദേശിന് അടിത്തറ നല്‍കിയെങ്കിലു പിന്നീട് വന്ന മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയമായതോടെയാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ 264ല്‍ ഒതുങ്ങിയത്.


Dont miss ‘കടുവയെ പിടിച്ച കിടുവയായി കോഹ്‌ലി’; മുഷ്ഫിഖുര്‍ റഹ്മാനെ പുറത്താക്കിയ കോഹ്‌ലിയുടെ ആഹ്ലാദ പ്രകടനം കാണാം


ഇന്ത്യക്കായി ഭുവനേശ്വര്‍, ജാദവ്, ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജ ഒരു വിക്കറ്റ് നേടി. ഫൈനലില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Advertisement