എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നാളെ: ടീമുകള്‍ക്ക് പരിക്ക് ഭീഷണി
എഡിറ്റര്‍
Wednesday 14th November 2012 9:34am

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേരയില്‍ തുടക്കമാകും. എന്നാല്‍ ടീമിലെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണെന്നതും ടീമിനെ വലയ്ക്കുന്നുണ്ട്.

Ads By Google

നാളെ ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ടീമുകള്‍ പരുക്കിന്റെ പിടിയില്‍. ഇന്ത്യയുടെ ഇഷാന്ത് ശര്‍മയെ വൈറല്‍പനി പിടികൂടിയതാണ് ടീമിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയത്.

പകരക്കാരനായി ബംഗാള്‍താരം അശോക് ഡിന്‍ഡയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അസുഖബാധിതനായതിനാല്‍ ഇഷാന്ത് മൊട്ടേരയില്‍ നടക്കുന്ന പരിശീലനക്യാമ്പില്‍ ഇന്നലെ പങ്കെടുത്തിട്ടില്ല.

ആദ്യ ടെസ്റ്റില്‍ ഇഷാന്ത് കളിച്ചേക്കില്ലെന്ന് വ്യക്തമാക്കിയ ബോര്‍ഡ് അധികൃതര്‍, ഡിന്‍ഡയോട് അഹമ്മദാബാദില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement