എഡിറ്റര്‍
എഡിറ്റര്‍
ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ പൂജാര: ഇന്ത്യ ഡിക്ലെയര്‍ ചെയ്തു
എഡിറ്റര്‍
Friday 16th November 2012 10:52am

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് 521 റണ്‍സിന് ഇന്ത്യ ഡിക്ലൈയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാരയുടെ ഇരട്ട സെഞ്ച്വറി മികവിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. 378 പന്തില്‍ നിന്നാണ് പൂജാര കരിയറിലെ തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടിയത്.

Ads By Google

206 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും റണ്‍സൊന്നുമെടുക്കാതെ പ്രഗ്യാന്‍ ഓജയുമാണ് ഡിക്ലെയര്‍ ചെയ്യുമ്പോള്‍ ക്രീസിലുള്ളത്.

ഉച്ചഭക്ഷണത്തിന് തൊട്ടു മുമ്പ് തന്നെ ഇരട്ടസെഞ്ച്വറിക്ക് തൊട്ടു മുന്നില്‍ എത്തിയ പൂജാര ഒമ്പതാം വിക്കറ്റില്‍ സഹീറിനെ കൂട്ടു നിര്‍ത്തിയാണ് നാഴികക്കല്ലില്‍ എത്തിയത്. 381 പന്തില്‍ നിന്നായിരുന്നു 206 റണ്‍സില്‍ എത്തിയത്. ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ 21 ഫോറുകളാണ് പൂജാര നേടിയത്.

നാലിന് 323 റണ്‍സ് എന്ന ഒന്നാം ദിവസത്തെ സ്‌കോറില്‍ കളിയാരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാംദിവസം മികച്ച പ്രകടനം പുറത്തെടുത്ത യുവരാജിസിങ്ങിനെയും (74) ക്യാപ്റ്റന്‍ എം. എസ്. ധോനിയെയും (5) പൂജാരയ്ക്ക് പിന്തുണ നല്‍കിയ അശ്വിനെയുമാണ് (23) നഷ്ടപ്പെട്ടത്.

അഞ്ചാം വിക്കറ്റില്‍ യുവരാജിനൊപ്പം 130 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ അശ്വിനൊപ്പം 66 റണ്‍സിന്റെയും കൂട്ടുകെട്ടാണ് പൂജാര പടുത്തുയര്‍ത്തിയത്.

ഈ വര്‍ഷം ആഗസ്തില്‍ ഹൈദരാബാദില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു പൂജാരയുടെ കന്നി ടെസ്റ്റ് സെഞ്ച്വറി. 190 പന്തില്‍ നിന്നാണ് പൂജാര ഇന്നു കാലത്ത് തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്.

അഞ്ചു വിക്കറ്റെടുത്ത ഗ്രേം സ്വാനാണ് ഇംഗ്ലീഷ്‌നിരയില്‍ വിക്കറ്റ്‌വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. പട്ടേലും പീറ്റേഴ്‌സണും ഓരോ വിക്കറ്റെടുത്തു.

Advertisement