എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ ഇംഗ്ലണ്ട് ടീമുകള്‍ ഇന്ന് കൊച്ചിയില്‍ എത്തും
എഡിറ്റര്‍
Saturday 12th January 2013 2:36pm

കൊച്ചി: അഞ്ച് വര്‍ഷത്തിന് ശേഷം ഏകദിന മത്സരത്തിനായി ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തും.

രാജ്‌കോട്ടിലെ ഇന്നലത്തെ മല്‍സരത്തിന് ശേഷം ഇരു ടീമുകളും ഇന്ന് വൈകുന്നേരം 5.45ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലാണ് ഇറങ്ങുന്നത്.

Ads By Google

വിമാനത്താവളത്തില്‍ നിന്നും കൊച്ചി വെല്ലിങ്ഡണ്‍ ഐലന്റിലെ താജ് വിവാന്റെ ഹോട്ടലിലേക്ക് പോകുന്ന താരങ്ങള്‍ നാളെ മല്‍സര വേദിയായ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തും.

താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലുള്‍പ്പെടെ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഐ.ജി കെ.പത്മകുമാറിന്റെയും കമ്മിഷണര്‍ കെ.ജി.ജയിംസിന്റേയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്‌റ്റേഡിയത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍, ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്, ഐ.സി.സി, ബി.ബി.ഐ ഒഫിഷ്യലുകളും വരുന്നുണ്ട്. മുന്നൂറോളം വിദേശികളും കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

മല്‍സരത്തിനായുള്ള പിച്ചുകള്‍ ബി.സി.സി.എ ക്യുറേറ്റര്‍ പി.ആര്‍.വിശ്വനാഥ് ഇന്ന് രാവിലെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. മികച്ച ബാറ്റിങ് ട്രാക്കായാണ് പിച്ചും ഔട്ട്ഫീല്‍ഡും ഒരുക്കിയിരിക്കുന്നത്.

ഇതു വരെ 98 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്നലെ മാത്രം 20 ലക്ഷം രൂപയുടെ വില്‍പന നടന്നു. ഇന്ന് മുതല്‍ ടിക്കറ്റ് വില്‍പനയ്ക്കായി സ്‌റ്റേഡിയത്തില്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

Advertisement