എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടിനെതിരായ ടീമിനെ പ്രഖ്യാപിച്ചു; സെവാഗും ശ്രീശാന്തും പുറത്ത്
എഡിറ്റര്‍
Monday 7th January 2013 12:28am

ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനങ്ങളിലെ ടീമില്‍ നിന്നും വിരേന്ദര്‍ സേവാഗ് പുറത്തായി. പകരം ചേതേശ്വര്‍ പുജാരയെ ഉള്‍പ്പെടുത്തി.

Ads By Google

ഇതാദ്യമായാണ് പൂജാര ഏകദിന സംഘത്തിലെത്തുന്നത്. സേവാഗിന്റെ അസാന്നിദ്ധ്യത്തില്‍ അജിങ്ക്യ രഹാനെ ഓപ്പണറുടെ റോളിലെത്തും. ഇന്ത്യ എ ടീമിലുള്ള മലയാളി പേസര്‍ എസ്. ശ്രീശാന്ത് അവസരം പ്രതീക്ഷിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല.

ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന സിലക്ഷന്‍ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ഇന്നലെ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാര്‍, ഷമി അഹമ്മദ് എന്നിവരെ 15 അംഗ ടീമില്‍ നിലനിര്‍ത്തി.

ആദ്യ ഏകദിനം 11നു രാജ്‌കോട്ടില്‍ നടക്കും. കൊച്ചി (15), റാഞ്ചി (19) എന്നിവിടങ്ങളിലാണു മറ്റു മല്‍സരങ്ങള്‍. മൊഹാലി(23), ധര്‍മശാല(27) ഏകദിനങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ടീം: ധോണി (ക്യാപ്റ്റന്‍), ഗംഭീര്‍, രഹാനെ, പൂജാര, കോഹ്‌ലി, രോഹിത്, യുവരാജ്, റെയ്‌ന, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഇഷാന്ത്, ഭുവനേശ്വര്‍ കുമാര്‍, അശോക് ദിന്‍ഡ, ഷമി അഹമ്മദ്.

Advertisement