എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ്: ടിക്കറ്റ് വില്‍പന തുടങ്ങി
എഡിറ്റര്‍
Saturday 5th January 2013 2:15pm

കൊച്ചി:  കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 15 ന്‌ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു. ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വില്‍പന ഉദ്ഘാടനം ചെയ്തു.

Ads By Google

ഫെഡറല്‍ ബാങ്കിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 39 ശാഖകള്‍ വഴി 11 വരെ ടിക്കറ്റ് വാങ്ങാം. 12,13,14 തീയതികളില്‍ എറണാകുളം പാലാരിവട്ടം ബ്രാഞ്ച്, സ്‌റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്നും മല്‍സര ദിവസം പാലാരിവട്ടം ശാഖയില്‍ നിന്നും മാത്രമേ ടിക്കറ്റുകള്‍ ലഭിക്കൂ.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇന്നു മുതല്‍ തിരിച്ചറിയില്‍ കാര്‍ഡുമായി എത്തി പാലാരിവട്ടം ശാഖയില്‍ നിന്നും ടിക്കറ്റ് സ്വന്തമാക്കാം. എസി ക്യുബിക്കിള്‍-3,000 രൂപ, വാന്റേജ് ചെയര്‍-2,000, പ്രീമിയം ചെയര്‍-1,000, ചെയര്‍-500, ഗാലറി-200 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്. ആകെ 38,725 ടിക്കറ്റുകളാണു വില്‍പനയ്ക്കുള്ളത്. ഒരാള്‍ക്ക്  പരമാവധി അഞ്ച് ടിക്കറ്റ് വാങ്ങാം.

ടിക്കറ്റുകള്‍ ലഭ്യമാവുന്ന ഫെഡറല്‍ ബാങ്ക് ശാഖകള്‍: തിരുവനന്തപുരം പാളയം, നന്തന്‍കോട്, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, ആലപ്പുഴ, ചങ്ങനാശേരി, പാല, കോട്ടയം, തൊടുപുഴ, എറണാകുളം നോര്‍ത്ത്, മറൈന്‍ ഡ്രൈവ്, കതൃക്കടവ്, വൈറ്റില, കൊച്ചി (മട്ടാഞ്ചേരി), പാലാരിവട്ടം, കുണ്ടന്നൂര്‍, ഗിരിനഗര്‍, തൃപ്പൂണിത്തുറ,

നോര്‍ത്ത് പറവൂര്‍, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ചാലക്കുടി, തൃശൂര്‍ മെയിന്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, മലപ്പുറം, കോഴിക്കോട് മാവൂര്‍ റോഡ്, നടക്കാവ് വെസ്റ്റ്, ചെറുവന്നൂര്‍, തലശേരി, കണ്ണൂര്‍, കാസര്‍കോട്.

3,000 രൂപയുടെ ടിക്കറ്റ് പാലാരിവട്ടം ശാഖയില്‍ നിന്നും 2,000 രൂപയുടെ ടിക്കറ്റ് തിരുവനന്തപുരം പാളയം, എറണാകുളം നോര്‍ത്ത്, വൈറ്റില, മറൈന്‍ ഡ്രൈവ്, നോര്‍ത്ത്, കതൃക്കടവ്, പാലാരിവട്ടം, മട്ടാഞ്ചേരി ശാഖകളില്‍ നിന്നും മാത്രമേ ലഭിക്കൂ.  ഓണ്‍ലൈനിലും എല്ലാ ടിക്കറ്റും ബുക്ക് ചെയ്യാം.

Advertisement