എഡിറ്റര്‍
എഡിറ്റര്‍
മൂന്നാം ടെസ്റ്റ്: ഉമേഷ് യാദവിന് പകരം അശോക് ദിന്‍ഡ ടീമില്‍
എഡിറ്റര്‍
Tuesday 27th November 2012 3:33pm

മുംബൈ: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ഉമേഷ് യാദവിന് പകരം അശോക് ദിന്‍ഡയെ ടീമില്‍ ഉള്‍പ്പെടുത്തി. മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഡിസംബര്‍ അഞ്ചിന് കൊല്‍ക്കത്തയിലാണ് മൂന്നാം മല്‍സരം തുടങ്ങുന്നത്.

Ads By Google

മുംബൈ ടെസ്റ്റ് ഇന്ത്യ ദയനീയമായി തോറ്റതോടെ ടീമില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഒരിക്കല്‍ കൂടി ഇതേടീമിന് അവസരം നല്‍കാന്‍ സിലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം നാലാം ടെസ്റ്റിനും രണ്ട് ട്വന്റി-20 മല്‍സരങ്ങള്‍ക്കുമുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സിലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സന്ദീപ് പട്ടീല്‍ അധ്യക്ഷനായ സമിതി അറിയിച്ചു.

മൂന്നാം ടെസ്റ്റിലെ ടീമിലെ ആളുകളുടെ പ്രകടനം വിലയിരുത്തിയതിന് ശേഷം മാത്രമേ അടുത്ത മത്സരത്തിലേക്കുള്ളവരെ തീരുമാനിക്കൂ എന്ന നിലപാടിലാണ് സെലക്ഷന്‍ കമ്മിറ്റി.

ഡിസംബര്‍ 13 മുതല്‍ 17 വരെ നാഗ്പൂരിലാണ് നാലാം ടെസ്റ്റ്. ഡിസംബര്‍ 20, 22 തീയതികളിലായി പൂണെ, മുംബൈ എന്നിവിടങ്ങളില്‍ ട്വന്റി-20 മല്‍സരങ്ങള്‍ നടക്കും.

Advertisement