ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതുക്കിയ ഏകദിന റാങ്കിംഗില്‍ ലോക ചാമ്പ്യന്‍മാരായ ഇന്ത്യയ്ക്ക് സ്ഥാന ചലനം. രണ്ടാം സ്ഥാനക്കാരായ ഇന്ത്യ സി.ബി സീരിസിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സീരീസിലെ എട്ടുമത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ദക്ഷിണാഫ്രിക്ക ഒരു റേറ്റിംഗ് വ്യത്യാസത്തില്‍ ഇന്ത്യയെ മറികടന്നു. അജയ്യരായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണെങ്കിലും റേറ്റിംഗ് പോയിന്റില്‍ ഇടിവുണ്ടായി.

ദക്ഷിണാഫ്രിക്കയുമായി ഒന്‍പതുറേറ്റിംഗ് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് അവര്‍ക്കുള്ളത്. സി.ബി സീരീസ് ഫൈനലില്‍ ശ്രീലങ്കയെ 16 റണ്‍സിന് തോല്‍പ്പിച്ച് ഐ.സി.സി ഒ.ഡി.ഐ ചാമ്പ്യന്‍ഷിപ്പുകള്‍ ഓസ്‌ട്രേലിയന്‍ ടീം കരസ്ഥമാക്കിയിരുന്നു. ശ്രീലങ്ക നാലാം സ്ഥാനം നിലനിര്‍ത്തി.

സി.ബി സീരീസ് ഫൈനലില്‍ കടന്ന അവര്‍ക്ക് മൂന്ന് പോയിന്റ് നേടാനുമായി. ഇപ്പോള്‍ ടോപ്പ് പൊസിഷനില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയയ്ക്ക് 175000 രൂപയുടെ അവാര്‍ഡാണ് സമ്മാനിക്കുക.

Malayalam news

Kerala news in English