ബസ്സല്‍ടണ്‍: ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ചിരവൈരികളായ പാക്കിസ്താനുമായി സമനില. അത്യന്തം വാശിയേറിയ മത്സരത്തില്‍ മൂന്ന് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം മൂന്ന് ഗോളുകള്‍ തിരിച്ച് വാങ്ങിയ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. ഇരുടീമുകളും തമ്മിലുള്ള വാശി പരിധിവിട്ടതുമൂലം മത്സരം തീരാന്‍ ഒന്നരമിനിട്ട് ശേഷിക്കെ മത്സരം ഒന്നര മണിക്കൂറിലധികം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ആദ്യ പകപുതിയില്‍ തുഷാര്‍ ഖണ്ഡ്കാര്‍, ഡാനിഷ് മുജ്തബ, രൂപീന്ദര്‍ പാല്‍ സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത് . എന്നാല്‍ രണ്ടാം പകുതിയില്‍ പാക്കിസാതാനായി പെനാല്‍റ്റി കോര്‍ണര്‍ വിദഗദ്ധനും വെറ്ററന്‍ താരവുമായ സൊഹൈല്‍ അഹബ്ബാസ് 46 -ാംമിനുട്ടിലും 64-ാം മിനുട്ടിലും നേടിയ ഗോളുകളോടെ പാക്കിസ്താന്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ച്് വന്നു. പിന്നീട് ക്യാപ്റ്റന്‍ ഷക്കീല്‍ അബ്ബാസ് നേടിയ ഗോളോടെ പാക്കിസാതാന്‍ ഇന്ത്യയില്‍ നിന്ന് സമനില പിടിച്ച് വാങ്ങുകയായിരുന്നു.

Subscribe Us:

നേരത്തെ ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യ കനത്ത തോല്‍വി ഏറ്റ് വാങ്ങിയിരുന്നു. ആസ്‌ട്രേലിയയോട് മൂന്നിനെതിരെ എട്ട്് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.