മൗണ്ട് അബു: ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ നടന്ന ബ്രഹ്മ കുമാരീസ് ആദ്ധ്യാത്മീക സ്ഥാപന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൈവം ഒന്നാണ്’ എന്നാണ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ കേന്ദ്രതത്വമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും, പാര്‍സികളെയും സംബന്ധിച്ച് ദൈവം എന്നത് വ്യത്യസ്തമല്ല. ‘സത്യം ഒന്നാണ്. വ്യത്യസ്തരായ ആളുകള്‍ അതിനെ വ്യത്യസ്തമായി പ്രകടിപ്പിക്കുന്നു എന്നുമാത്രം.’ അദ്ദേഹം പറഞ്ഞു.


Must Read: ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; വേദിയില്‍ ഹസനെ പരസ്യമായി ചോദ്യം ചെയ്ത് പെണ്‍കുട്ടി


‘നമ്മുടെ കാഴ്ചപ്പാടുകള്‍ മറ്റാര്‍ക്കെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ വിശ്വസിക്കുന്ന രാജ്യമല്ല ഇന്ത്യ. അറിവ് യാതൊരു അതിരുമില്ല, യാതൊരു കാലവുമില്ല, അത് എന്തെങ്കിലുമൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എന്നു വിശ്വസിക്കുന്ന ആളുകളാണ് നമ്മള്‍. ജ്ഞാനം കൈവരിക്കാന്‍ യാതൊരു പാസ്പ്പോര്‍ട്ടിന്റെയും വിസയുടെയും ആവശ്യമില്ല.’ അദ്ദേഹം വിശദീകരിക്കുന്നു.

പ്രകൃതിയെ സംരക്ഷിക്കാനായി ഇന്ത്യയില്‍ പരമ്പരാഗതമായ ശൈലികള്‍ ഉണ്ട്. ലോകം ഇന്ന് നേരിടുന്ന വെല്ലുവിളിയായ ആഗോളതാപനത്തെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഇതിനായ് 2030 ഓടെ ജൈവ ഇന്ധനത്തിന്റെ ഉപയോഗം കുറച്ച് സൗരോര്‍ജ്ജ പദ്ധതികള്‍ 40 ശതമാനമായി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ലോകത്തിന് വലിയ മാതൃകയാകുമെന്നും പറഞ്ഞു.


Shocking News: രാജസ്ഥാനില്‍ റോഡ് നിര്‍മ്മിക്കാന്‍ മരംവെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു