എഡിറ്റര്‍
എഡിറ്റര്‍
ഗോരക്ഷകര്‍ക്കെതിരെ ഇന്ത്യ നടപടിയെടുക്കുന്നില്ലെന്ന് അമേരിക്ക; കൂടുതലും അക്രമിക്കപ്പെടുന്നത് മുസ്‌ലിംങ്ങള്‍
എഡിറ്റര്‍
Wednesday 16th August 2017 10:07am


വാഷിംങ്ടണ്‍: ഇന്ത്യയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നത് മുസ്‌ലിംങ്ങളാണെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗോസംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ വ്യാപകമാക്കിയതും ഗോഹത്യ, മതപരിവര്‍ത്തനം എന്നിവയ്‌ക്കെതിരായ പ്രചാരണങ്ങള്‍ ശക്തമായതും അക്രമത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, അക്രമങ്ങള്‍, കലാപങ്ങള്‍ എന്നിവ വര്‍ധിച്ചു. അക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തലപ്പത്തുള്ളവര്‍ ചില പ്രതികരണങ്ങള്‍ നടത്താറുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ ന്യൂനപക്ഷങ്ങള്‍ എളുപ്പത്തില്‍ അക്രമിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


Read more:  ഗോരഖ്പൂര്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു; കുട്ടികളുടെ മരണകാരണം മസ്തിഷ്‌കവീക്കമല്ല; ആശുപത്രി രേഖകള്‍ പുറത്ത്


ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ഹിന്ദുസംഘടനകള്‍ അക്രമം അഴിച്ചുവിടുന്നത് ന്യൂനപക്ഷങ്ങളെയും പൊതുസമൂഹത്തെയും ആശങ്കാകുലരാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2016ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 300ലേറെ അക്രമസംഭവങ്ങളാണ് നടന്നതെന്നും 2015ല്‍ ഇത് 177 ആയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങളുള്ളത്.


Also read:  രോഹിത് വെമുല ആത്മഹത്യ ചെയ്തതിന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കുറ്റക്കാരല്ല: യൂണിവേഴ്‌സിറ്റിക്ക് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്


 

Advertisement