എഡിറ്റര്‍
എഡിറ്റര്‍
പാക്ക് അതിര്‍ത്തിയിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല: ഇന്ത്യ
എഡിറ്റര്‍
Tuesday 15th May 2012 11:45am

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്ക് അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായി പാക് പത്രം എക്‌സ്പ്രസ് ട്രിബ്യൂണ്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരുന്നു.

എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിത മാണെന്നും അത്തരത്തിലുള്ള ഒരു നീക്കവും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് തോന്നുന്നില്ല. യാതൊരു കാരണവശാലും അത്തരമൊരു തീരുമാനം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും ഇന്ത്യന്‍ പ്രതിരോധ പ്രതിരോധമന്ത്രാലയ വക്താവ് സീതാന്‍ഷു കര്‍ വ്യക്തമാക്കി.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഇന്ത്യാ സന്ദര്‍ശനം നടത്തിയപ്പോള്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയെന്നായിരുന്നു പാക് പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തേക്കുറിച്ച് ആലോചിച്ചിട്ടില്ല എന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഇസ്‌ലാമാബാദ് സന്ദര്‍ശനത്തിനിടെ സിയാച്ചിന്‍, സര്‍ ക്രീക്ക് വിഷയങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും എക്‌സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.

Advertisement