മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ഓസട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ പരാതിയുമായി ഇന്ത്യ. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്.

കാന്‍ബറയിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച് ഓസീസ് സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസിക്കുന്നത്.


Also Read:  ‘ഹലോ മിനിസ്റ്റര്‍ സ്പീക്കിംഗ്’; റോഡ് കുളമായാണെങ്കില്‍ ഇനി നേരിട്ട് ജി.സുധാകരന്‍ മന്ത്രിയോട് പരാതി പറയാം


ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല. ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്. ക്രിസ്തു, ബുദ്ധന്‍, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാസം കഴിക്കുന്നതായാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്.ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പരസ്യത്തിനെതിരെ 30 ഓളം പരാതികള്‍ ലഭിച്ചതായി ഓസ്ട്രേലിയലിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേര്‍ഡ് ബ്യൂറോ പറഞ്ഞു. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ 4,400പേരും ഇതിനെതിരെ രംഗത്തു വന്നു.