indiaബാംഗ്ലൂര്‍ : ഭീകരവാദത്തെ ചെറുക്കു­ന്ന­തുള്‍­പ്പെ­ടെ­യു­ള്ള കാ­ര്യ­ങ്ങ­ളില്‍ രാ­ജ്യാ­ന്ത­ര ത­ല­ത്തില്‍ സ­ഹ­ക­രി­ച്ച് പ്ര­വര്‍­ത്തി­ക്കു­വാന്‍ ഇ­ന്ത്യ­-ചൈന­-റഷ്യ ധാ­ര­ണ­യായി. ബാംഗ്ലൂരില്‍ നടന്ന യോ­ഗ­ത്തില്‍ മൂ­ന്ന് രാ­ജ്യ­ങ്ങ­ളി­ലെയും നേ­താ­ക്കള്‍ ധാ­ര­ണ­യില്‍ ഒ­പ്പു­വെച്ചു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് എം. കൃഷ്ണ, ചൈനീസ് വിദേശകാര്യമന്ത്രി യാങ് ജെയ്ചി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗയ് ലെവ്‌­റോവ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ആഗോള സാമ്പത്തിക മാന്ദ്യം മ­റി­ക­ട­ക്കാ­നു­ള്ള ന­ട­പ­ടികള്‍, ഭീ­ക­ര­ത­ക്കെ­തി­രെ­യുള്ള പോ­രാട്ടം, വാണി­ജ്യ, വ്യവസായ, ആരോഗ്യ മേഖലകളിലെ സഹ­ക­ര­ണ­ത്തിനും ധാ­ര­ണ­യായി. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള താലിബാന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. തീവ്രവാദത്തെ ഒരുമിച്ച് നേരിടുമെന്നും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെ പിന്തുണ­ക്കു­ന്നു­വെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 1986 ലെ സാര്‍ക് ഉച്ചകോടിക്ക് ശേഷം തന്ത്രപ്രധാനമായ യോഗമായിരു­ന്നു ബാം­ഗ്ലൂ­രില്‍ ന­ട­ന്നത്.