എഡിറ്റര്‍
എഡിറ്റര്‍
വാഹന വില്പനയില്‍ 7.52% വര്‍ധനവ്
എഡിറ്റര്‍
Thursday 9th August 2012 12:44pm

ന്യൂദല്‍ഹി: രാജ്യത്ത് മോട്ടോര്‍ വാഹന വില്പനയില്‍ വന്‍ വര്‍ധനവ്. കാര്‍ വില്പനയില്‍ 6.7% വര്‍ധനവാണുണ്ടായിരിക്കുന്നത്.  2012 ജൂലൈ വരെയുള്ള കണക്ക് പ്രകാരം 1,43,496 യൂണിറ്റ് കാറുകളാണ് ഇത്തവണ വിറ്റത്. 2011ല്‍ ഇതേ കാലയളവില്‍ 1,34,473 യൂണിറ്റുകളായിരുന്നു വിറ്റഴിഞ്ഞത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ചേഴ്‌സാണ് പുതിയ കണക്ക് പുറത്തുവിട്ടത്.

Ads By Google

കഴിഞ്ഞമാസം മോട്ടോര്‍ വാഹന വില്പനയില്‍ 4.97% വര്‍ധനവുണ്ടായി. പുതിയ കണക്ക് പ്രകാരം 8,21,821 യൂണിറ്റാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞതവണ ഇത് 7,82,852 യൂണിറ്റായിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ വില്പനയും വര്‍ധിച്ചു. 7.45% വര്‍ധനവാണ് വില്പനയിലുണ്ടായത്. 11,32,696 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. 2011ല്‍ ഇതേ കാലയളവില്‍ 10,54,120 യൂണിറ്റായിരുന്നു വില്പന.

വാണിജ്യ വാഹനങ്ങളുടെ വില്പന 1.2% വര്‍ധിച്ച് 65,008 യൂണിറ്റായി. കഴിഞ്ഞവര്‍ഷം ഇത് 64,234 യൂണിറ്റായിരുന്നു.

മൊത്തം വാഹനങ്ങളുടെ വില്പനയില്‍ 7.52% വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. 14,46,959 യൂണിറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. 2011ല്‍ ഇത് 13,45,644 യൂണിറ്റായിരുന്നു.

Advertisement