ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടായി ക്യൂബയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ അമേരിക്ക ഉടന്‍ നിര്‍ത്തണമെന്ന് ഇന്ത്യ. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഐക്യരാഷ്ട്ര സഭയിലാണ് ക്യൂബന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്. ക്യൂബക്കെതിരായ അമേരിക്കയുടെ പ്രവര്‍ത്തനങ്ങല്‍ ആ രാജ്യത്തെ നശിപ്പിക്കുന്നുവെന്നും ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.

നമ്മളെല്ലാം ഒറ്റ സമൂഹമാണെന്നും സഹകരണം ആവശ്യമാണെന്നും പറയുമ്പോഴും അതൊന്നും നടപ്പിലാവുന്നില്ല. ലോകസമാധാനത്തിനെതിരായ പ്രവര്‍ത്തനങ്ങല്‍ ഐക്യരാഷ്ട്ര സഭയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

Subscribe Us:

അതേസമയം, ക്യൂബയുമായുള്ള സ്വതന്ത്ര്യ വ്യാപാരം നിര്‍ത്താനുള്ള പ്രമേയം 186 നെതിരെ 2 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.