Categories

സ്വകാര്യവത്കരണത്തിനും വിദേശ നിക്ഷേപത്തിനും പരവതാനി

ന്യൂദല്‍ഹി: പെട്രോളിനും ഡീസനിലും ഒരു രൂപ വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി ഒരു രൂപ വര്‍ധിപ്പിച്ച് കൊണ്ടാണ് പ്രഖ്യാപനം. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജ്യത്തെ ആദായ നികുതി സ്ലാബ് പരിഷ്‌കരിച്ചു. 1,6000 രൂപ വരെ നികുതിയില്ല. അഞ്ച് ലക്ഷം വരെ 10 ശതമാനം നികുതി നല്‍കണം. അഞ്ച് മുതല്‍ എട്ട് ലക്ഷം വരെ 20 ശതമാനവും എട്ട് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി നല്‍കേണ്ടതെന്നും ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി.

രാജ്യത്ത് സ്വകാര്യവത്കരണത്തെയും വിദേശ മൂലധനത്തെയും പ്രോത്സഹാപ്പിക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. 25000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റഴിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണനയില്‍. രാസവളത്തിന്റെ സ്ബ്‌സിഡി കുറക്കും. വിദേശ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഇന്ധന വില കൂട്ടാനുള്ള പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണനയില്‍. തുടങ്ങിയവയാണ് ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനങ്ങള്‍.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

പ്രത്യേക സാമ്പത്തിക മേഖലക്ക് പ്രോത്സാഹനം

കാര്‍ഷിക മേഖലാ വികസനത്തിന് 4000 കോടിയുടെ പദ്ധതി

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40,200 കോടി

വിദ്യാഭ്യാസമേഖലക്ക് 31,000 കോടി

തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

30 ലക്ഷം പേര്‍ക്ക് ടെക്സ്റ്റയില്‍സ് മേഖലയില്‍ പരിശീലനം

പ്രതിരോധ മേഖലക്ക് 1,47 344 കോടി

ഗ്രാമീണ വികസനത്തിന് 66,100 കോടി

നഗര വികസനത്തിന് 5400 കോടി

ഇന്ദിരാ ആവാസ് യോജനക്ക് 10,000 കോടി

വനിതകള്‍ക്കും കുട്ടികള്‍ക്കും സഹായം 50 ശതമാനം കൂട്ടി

ന്യൂനപക്ഷ ക്ഷേമത്തിന് 2,600 കോടി

നന്ദന്‍ നിലേകനി അധ്യക്ഷനായി സാങ്കേതിക ഉപദേശ സമിതി

ആരോഗ്യ മേഖലക്ക് 22,300 കോടി

നികുതി ഘടന കൂടുതല്‍ ലഘൂകരിക്കും.

2011 മുതല്‍ ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തും.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ നെഗറ്റീവ് വളര്‍ച്ച ആശങ്കയുണ്ടാക്കുന്നു.

ആളോഹരി വരുമാനം രണ്ടക്കത്തിലേക്ക് ഉയര്‍ത്തും.

സമ്പദ് രംഗം മെച്ചപ്പെട്ടു.

ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും.

വികസനം എല്ലാവരിലേക്കും എത്തിക്കും. വളര്‍ച്ച സ്ഥിരരപ്പെടുത്തും.

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയെ അതീജീവിച്ചു.

നിര്‍മ്മാണ മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ചാ നിരക്ക്.

വളര്‍ച്ചാ നിരക്ക് അധികം വിദൂരമല്ലാത്ത ഭാവിയില്‍ 10 ശതമാനമായി ഉയരും.

ഗ്രാമീണ മേഖലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തണം.

കാര്‍ഷിക മേഖലയിലെ നെഗറ്റീവ് വളര്‍ച്ച ആശങ്കയുണ്ടാക്കുന്നു.

പൊതുവിതരണ സംവിധാനം നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കും.

റയില്‍വേ നവീകരണത്തിന് 16752 കോടി ധനസഹായം.

ഒരു ദിവസം 20 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും.

റോഡ് ഗതാഗതത്തിന് വിഹിതം 13% അധികം അനുവദിക്കും.

കാര്‍ഷിക മേഖലയില്‍ 3,750000 കോടി വായ്പ ലക്ഷ്യം.

ഭക്ഷ്യശേഖരണത്തിനു സ്വകാര്യമേഖലയുടെ സഹായം തേടും.

പൊതുമേഖല ബാങ്കിങ് മേഖലയിലേക്ക് 165000 കോടി. എഫ് ഡി ഐ നിക്ഷേപം കൂടി.

കൈത്തറി – കരകൗശല കയറ്റുമതിയുടെ പലിശനിരക്കില്‍ ഇളവ്.

അഞ്ചു സംസ്ഥാനങ്ങളില്‍ ഹരിത വിപ്ലവം.

പ്രത്യക്ഷ നികുതി കോഡ് 2012 ഓടെ.

2011 ഏപ്രിലോടെ ചരക്കു സേവന നികുതി

നാണ്യപ്പെരുപ്പം രണ്ടക്കത്തിലേക്കു കടക്കുന്നത് ആശങ്കാ ജനകം.

പണപ്പെരുപ്പ നിരക്ക് കുറക്കണം.

പൊതുകടം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ ആറുമാസത്തിനകം

ഈ വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞത്.

ഒമ്പത് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ സ്വകാര്യ മേഖലയുമായി കൈകോര്‍ക്കണം.

മാന്ദ്യകാലത്തു നടപ്പാക്കിയ പദ്ധതികള്‍ ഫലപ്രദമായി.

കാര്‍ഷിക വളര്‍ച്ചാ നിരക്കിലെ കുറവ് ആശങ്കാ ജനകം

ആളോഹരി വരുമാനം രണ്ടക്കത്തിലേക്കു വരുത്തും.

ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

ഓരോ പുതിയ പെന്‍ഷന്‍ അക്കൗണ്ടിനും 1000 രൂപ

ബജറ്റ് 2010 പൂര്‍ണ രൂപം വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക

http://business.rediff.com/report/2010/feb/26/budget-2010-entire-text-of-the-budget-speech.htm

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.