എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടിനെ വേരോടെ പിഴുത് ചാഹല്‍ ; ഇന്ത്യയ്ക്ക് പരമ്പര
എഡിറ്റര്‍
Thursday 2nd February 2017 12:03am

in
ബംഗലൂരു: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20യില്‍ ഇന്ത്യക്ക് ഊജ്വല വിജയം. ആറ് വിക്കറ്റ് പിഴുത യുസ്‌വേന്ദ്ര ചഹാല്‍ ആണ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്. ബുംറ മൂന്ന് വിക്കറ്റ് കൊയ്തു. ഒരുവിക്കറ്റെടുത്ത അമിത് മിശ്രയും ഇന്ത്യന്‍ ബൗളിങ് നിരക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പരമ്പര ജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സുരേഷ് റെയ്നയുടെയും ധോനിയുടെയും മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 202 റണ്‍സെടുക്കുകയായിരുന്നു.. 45 പന്തില്‍ അഞ്ചു സിക്സും രണ്ട് ഫോറുമുള്‍പ്പെടെ റെയ്‌ന 63 റണ്‍സ് നേടിയപ്പോള്‍ ധോനി 36 പന്തില്‍ 56 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടപ്പെട്ടിരുന്നു. നാല് പന്തില്‍ നിന്ന് രണ്ട് റണ്ണെടുത്ത കോലിയെ ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാക്കുകയായിരുന്നു. 18 പന്തില്‍ നിന്ന് 22 റണ്‍സടിച്ച ലോകേഷ് രാഹുലിനെ സ്റ്റോക്ക്സും പുറത്താക്കി. യുവതാരം ഋഷഭ് പന്ത് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. മനീഷ് പാണ്ഡെയ്ക്ക് പകരമായാണ് ഋഷഭ് അവസാന ഇലവനില്‍ ഇടം പിടിച്ചത്.

Advertisement