എഡിറ്റര്‍
എഡിറ്റര്‍
വനിതാ വേള്‍ഡ് കപ്പ്: ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യ നേടി
എഡിറ്റര്‍
Friday 1st February 2013 12:00am

മുംബൈ: ഐ.സി.സി വുമണ്‍സ് വേള്‍ഡ് കപ്പില്‍ ആദ്യ മത്സരത്തില്‍ 105 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ അടിയറവ് പറയിച്ച് ഇന്ത്യന്‍ ടീം.  തമിഴ്‌നാടിന്റെ തിരുശ് കാമിനി മുരുകേശന്റെ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

Ads By Google

വെസ്റ്റ്ഇന്‍ഡീസിന്റെ 146 പന്തില്‍ നിന്നും കാമിനി അടിച്ചുപറത്തിയത് നൂറ് റണ്‍സും പതിനൊന്ന് ബൗണ്ടറിയുമാണ്. ആകെ അമ്പത് ഓവറില്‍ ആറിന് 284 റണ്‍സാണ് ഇന്ത്യ നേടിയത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീം ബൗളിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് 44.3 ഓവറില്‍ 179 റണ്‍സിന് പുറത്താകുകയായിരുന്നു. വിന്‍ഡീസ്ടീമിന് ആകെ തുണയായത് ഓപ്പണര്‍ ഡോട്ടിന്റെ സേവനമാണ്. 21പന്തില്‍ 39 റണ്‍സും,നാലു ഓവറില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ മൂന്ന്് വിക്കറ്റുമാണ് ഈ ഓപ്പണര്‍ ടീമിന് വേണ്ടി നേടിയത്.

Advertisement