February 28th, 2012
Email this page

ഫൈനല്‍ സാധ്യത നിലനിര്‍ത്തി; ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 320 റണ്‍സിന്റെ സ്‌കോര്‍ 40 ഓവറിനുള്ളില്‍ മറികടന്നാല്‍ മാത്രമെ ഇന്ത്യക്ക് ശ്രീലങ്കക്കൊപ്പമെത്താനുള്ള ബോണസ് പോയിന്റ് ലഭിക്കുമായിരുന്നുള്ളൂ. 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്കയുടെ സ്‌കോര്‍ ഇന്ത്യ മറികടക്കുകയായിരുന്നു. എങ്കിലും ഇന്ത്യയുടെ ഫൈനല്‍ സാധ്യത ഉറപ്പിക്കാനായിട്ടില്ല, ശ്രീലങ്ക തങ്ങളുടെ അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റാല്‍ മാത്രമെ ഇന്ത്യ ഫൈനലിലെത്തൂ.

വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്‌സാണ് (83 പന്തില്‍ നിന്ന് 133 നോട്ടൗട്ട്) ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 320 റണ്‍സെടുത്തത്. ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്റെയും കുമാര്‍ സംഗക്കാരയുടെയും സെഞ്ച്വറികളാണ് ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ദില്‍ഷന്‍ 160 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സംഗക്കാര 105 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Malayalam news

Kerala news in English


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/dool_v3/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/dool_v3/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/dool_v3/comments.php on line 1