Categories

Headlines

കി­വീ­സി­ന്റെ ചി­റ­ക­രി­ഞ്ഞ് ഇ­ന്ത്യ ഫൈ­ന­ലില്‍

ധാം­ബു­ള്ള: ഒ­ടു­ക്കം ഇ­ന്ത്യന്‍ ക­ട­ലാ­സു പു­ലി­കള്‍ യ­ഥാര്‍­ത്ഥ പു­ലി­ക­ളായി. നിര്‍­ണാ­യ­ക മല്‍­സ­ര­ത്തില്‍ ന്യൂ­സി­ലാന്‍­ഡി­നെ 105 റണ്‍­സി­ന് ത­കര്‍­ത്താ­ണ് ഇ­ന്ത്യ ഫൈ­ന­ലി­ലേ­ക്ക് മാര്‍­ച്ച് ചെ­യ്­തി­രി­ക്കു­ന്നത്. സെ­ഞ്ച്വറി­യോ­ടെ മു­ന്നില്‍ നി­ന്നു ന­യി­ച്ച സെ­വാഗും കി­വീ­സ് ബാ­റ്റ്‌­സ്­ാന്‍­മാ­രെ വ­രി­ഞ്ഞു­മു­റു­ക്കി ബൗള്‍ ചെയ്­ത ബൗ­ളര്‍­മാരും ഇ­ന്ത്യന്‍ വി­ജ­യ­ത്തില്‍ നിര്‍­ണാ­യ­ക പ­ങ്കു­വ­ഹി­ച്ചു.

ടോ­സ്‌­നേ­ടി ബാ­റ്റിം­ഗ് തി­ര­ഞ്ഞെ­ടുത്ത ധോ­ണി­ക്ക് ഇ­ത്ത­വ­ണയും പി­ഴ­ച്ചു. 66 റണ്‍­സെ­ടു­ക്കു­മ്പോ­ഴേക്കും നാ­ലു മുന്‍നി­ര ബാ­റ്റ്‌­സ്­മാന്‍­മാര്‍ കൂ­ടാ­രം ക­യറി. തു­ടര്‍­ന്ന് ക്യാ­പ്­റ്റന്‍ ധോ­ണിയും സെ­വാഗും ചേര്‍­ന്ന് അ­ഞ്ചാം­വി­ക്ക­റ്റില്‍ 107 റണ്‍­സി­ന്റെ നിര്‍­ണാ­യ­ക കൂ­ട്ടു­കെ­ട്ടു­ണ്ടാ­ക്കി. 93 പ­ന്തില്‍ 110 റണ്‍­സ് നേടി­യ സെ­വാ­ഗും 38 റണ്‍­സെ­ടുത്ത ധോ­ണിയും മാ­ത്ര­മാ­ണ് ഇ­ന്ത്യ­ക്കാ­യി മി­ക­ച്ച ബാ­റ്റിം­ഗ് കാ­ഴ്­ച്ച വെ­ച്ച­ത്.

224 റണ്‍­സി­ന്റെ ല­ക്ഷ്യ­വു­മാ­യി­റങ്ങി­യ കി­വീ­സി­നെ ഇ­ന്ത്യന്‍ ബോ­ളര്‍­മാര്‍ വ­രി­ഞ്ഞു­മു­റുക്കി. പ്ര­വീണ്‍ കു­മാ­റും, നെ­ഹ്‌­റയും മു­നാ­ഫ് പ­ട്ടേ­ലും ഇ­ഷാ­ന്ത് ശര്‍­മ­യും മി­ക­ച്ച രീ­തി­യില്‍ പ­ന്തെ­റി­ഞ്ഞ­പ്പോള്‍ കി­വീ­സ് ബാ­റ്റ്‌­സ്­മാന്‍­മാര്‍­ക്ക് ഉ­ത്ത­ര­മില്ലാ­യി­രുന്നു. വാ­ലറ്റ­ത്ത് കൈല്‍ മില്‍­സ് (35 പ­ന്തില്‍ 52 റണ്‍സ്) ന­ടത്തി­യ വെ­ടി­ക്കെട്ടും കി­വീ­സി­നെ സ­ഹാ­യി­ച്ചില്ല.

സെ­ഞ്ചു­റി നേടി­യ സെ­വാ­ഗാ­ണ് മാന്‍ ഓ­ഫ് ദ മാച്ച്. ശ­നി­യാ­ഴ്­ച്ച ഫൈ­ന­ലില്‍ ഇ­ന്ത്യ ആ­തി­ഥേ­യരാ­യ ശ്രീ­ലങ്ക­യെ നേ­രി­ടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ