Categories

‘വീരു’വിന് സെഞ്ചുറി നഷ്ടം: ഇന്ത്യക്ക് ബോണസ് വിജയം

ധാംബുള്ള: ഏറെക്കാലത്തിനുശേഷം വീരേന്ദ്രസെവാഗ് ഫോമിലെത്തിയ മല്‍സരത്തില്‍ ഇന്ത്യക്ക് ലങ്കക്കെതിരേ 6 വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ലങ്ക ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുമ്പില്‍ ചൂളി. മികച്ച രീതിയില്‍ ബോള്‍ചെയ്ത ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരും ലങ്കന്‍ സ്‌കോര്‍ 170 ല്‍ ഒതുക്കി. തുടക്കത്തില്‍ പതറിയെങ്കിലും സെവാഗും ക്യാപ്റ്റന്‍ ധോണിയും ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ സംഗക്കാര ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ലങ്കക്ക് ഓപ്പണര്‍ തരംഗയെ നഷ്ടമായി. തുടര്‍ന്നെത്തിയ സംഗക്കാരക്കും ജയവര്‍ധനക്കും ഇന്ത്യന്‍ ബോളിംഗിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. 45 റണ്‍സെടുത്ത് ദില്‍ഷനും 43 റണ്‍സെടുത്ത സുരാഡ് റാണ്‍ദീവുമാണ് ലങ്കക്കായി മികച്ച് ബാറ്റിംഗ് കാഴ്ച്ചവെച്ചത്. പ്രഗ്യാന്‍ ഓജ മൂന്നും പ്രവീണ്‍ കുമാര്‍, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുംവിക്കറ്റ് വീതം വീഴ്്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 32 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ സെവാഗും റെയ്‌നയുമാണ് കരകയറ്റിയത്. എന്നാല്‍ റെയ്‌നയും രോഹിത് ശര്‍മയും കോഹ് ലിയും പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ തോല്‍വി അഭിമുഖീകരിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ധോണിയും (23) സെവാഗും (99) ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാനപന്തില്‍ സിക്‌സറടിച്ചെങ്കിലും നോബോളായതിനാല്‍ സെവാഗിന് സെഞ്ചുറി നിഷേധിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.