dhoniമിര്‍പൂര്‍: ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കു ആറു വിക്കറ്റു ജയം. പുറത്താകാതെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി(101)യുടെ മികവിലാണ് ഇന്ത്യ ജയിച്ചത്. വിരാട് കോഹ്‌ലി 91ഉം സുരേഷ് റെയ്‌ന പുറത്താകാതെ 51ഉം റണ്‍സ് നേടി.

ജയിക്കാന്‍ 297 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. അനാവശ്യമായി ഓടി സെവാഗ്(13)റണ്‍ഔട്ടായി. തുടര്‍ന്ന് ഗംഭീറും( 18 ) വീണു. തുടര്‍ന്നു വന്ന യുവരാജ് സിങ് ഒരു റണ്‍സിനു പുറത്തായതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.

പിന്നീട് വന്ന ധോണി – കോഹ്‌ലി കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ജയം വരെ ധോണി പൊരുതി. ബംഗ്ലാദേശിന് വേണ്ടി റസലും ഹൊസൈനും അല്‍ ഹസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.