ന്യൂദല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി കോടുത്തതിന് ദ ഇക്കണോമിസ്റ്റ് മാസികയ്‌ക്കെതിരെ ഇന്ത്യ നടപടി സ്വീകരിച്ചു. ‘ലോകത്തിലെ എറ്റവും അപകടകരമായ അതിര്‍ത്തി’ എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറിയിലാണ് ഭൂപടം തെറ്റായി കൊടുത്തിരുന്നത്.

കാശ്മീരിന്റെ ചില ഭാഗങ്ങള്‍ ചൈനയുടെയും പാകിസ്ഥാന്റെയും ഭഗങ്ങളായാണ് മാസിക കൊടുത്തിരുന്നത്. മാസികയുടെ 28,000 കോപ്പികളിലെയും ഭൂപടം സ്റ്റിക്കറൊട്ടിച്ച് മറച്ചുകൊണ്ട് മാത്രമെ വില്‍പ്പന ചെയ്യാവു എന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇന്ത്യ കടുത്ത സെന്‍സറിങ് ഏര്‍പ്പെടുത്തുകയാണെന്ന് മാസിക ആരോപിച്ചു. ‘അഭിപ്രായം പ്രകടിപ്പിക്കാനുളള സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു രാജ്യമാണ് ജനാധിപത്യ ഇന്ത്യ എന്നാണ് കരുപ്പെടുന്നത്. എന്നാല്‍ ചൈനയെയും പാകിസ്ഥാനെയുംകാള്‍ കര്‍ശനമായ നടപടികളാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഏര്‍പ്പെടുത്തുന്നത്.’ ദി ഇക്കണോസിസ്റ്റ് മാസികയുടെ ചീഫ് എഡിറ്റര്‍ ജോണ്‍ മൈക്കിള്‍തൈ്വറ്റ് പറഞ്ഞു.

ഈ ഭൂപടത്തോടുകൂടിയ മാഗസിനുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞിരിക്കുകയാണ്.