ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 110 റണ്‍സ് തോല്‍വി. പോയിന്റ് നിലയില്‍ ഒന്നാമതെത്തിയ ഓസ്‌ട്രേലിയ ഫൈനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍  178 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബെന്‍ ഫില്‍ഫെന്‍ഹസിന്റെ ബോളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്. ഫില്‍ഫെന്‍ഹസ് തന്നെയാണ് കളിയിലെ കേമനും.

Subscribe Us:

ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മടങ്ങി. ഗംഭീറാണ് ആദ്യം പുറത്തായത്. ബ്രിറ്റ്‌ലിക്കാണ് ഗംഭീറിന്റെ വിക്കറ്റ്. പിന്നീട് സച്ചിന്‍ മൂന്ന് റണ്‍സിന് പുറത്തായി.വിരാട് കൊഹ്‌ലി 12 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. അര്‍ധ സെഞ്ചുറിനേടിയ ക്യാപ്റ്റന്‍ എം.എസ്. ധോണി(56) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ കുറച്ചുനേരമെങ്കിലും പിടിച്ചുനിന്നത്.  ധോണിയ്ക്ക് പിന്തുണയേകിയ സുരേഷ് റെയ്‌ന (28) ഡാന്‍ക്രിസ്റ്റന്റെ പന്തില്‍ പുറത്തായി. തുടര്‍ന്നുവന്ന രവീന്ദ്ര ജഡേജയ്ക്കും(18), ഇര്‍ഫാന്‍ പഠാന്‍ (19) റണ്‍സെടുത്ത് പുറത്തായി. ആറു റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

ഓസീസിനുവേണ്ടി ഫില്‍ഫെന്‍ഹസ് അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രറ്റ്‌ലി മൂന്നും ഡാന്‍ ക്രിസ്റ്റനും, സ്റ്റാര്‍ക്കും ഓരോ വിക്കറ്റുവീതം വീഴ്ത്തി

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മാത്യുവേഡും(45) ഡേവിഡ് വാര്‍ണറും(43) ഓസീസിന് മികച്ച തുടക്കമാണ് നല്‍കിയത്.  മൈക്കല്‍ ഹസിയും(59) പീറ്റര്‍ ഫോറസ്റ്റും(52) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യയ്ക്കു വേണ്ടി ഇര്‍ഫാന്‍ പഠാന്‍ മൂന്നും സഹീര്‍ഖാനും രോഹിത് ശര്‍മയും ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

Malayalam News

Kerala News In English