കാന്‍ബെറ: ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റിനു മുന്നോടിയായി നടന്ന സന്നാഹ മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടിന് 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നേരത്തെ ഡിക്ലയര്‍ ചെയ്തിരുന്നത്. മുപ്പത് ഓവറില്‍ 146 റണ്‍സ് വേണ്ടിയിരുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഇലവന് 100 റണ്‍സ് മാത്രമാണ് നേടാനായത്.

ഫില്‍ ഹ്യൂസ് 42 റണ്‍സും ഉസ്മാന്‍ ഖാജ 56 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.

ഏഴ് വിക്കറ്റിന് 215 എന്ന നിലയിലാണ് ചെയര്‍മാന്‍ ഇലവന്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നത്. ഇന്ത്യയ്ക്കു വേണ്ടി ആര്‍.അശ്വിന്‍ 4 വിക്കറ്റ് വീഴ്ത്തി.

Malayalam News
Kerala News in English