ധര്‍മ്മശാല: ഓസീസിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് മത്സരത്തില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കംഗാരുപ്പട 300 റണ്‌സിനാണ് ആദ്യ ദിനം പുറത്തായത്. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന കുല്‍ദീപ് യാദവ് നാലു വിക്കറ്റോടെ തുടക്കം ഗംഭീരമാക്കി.


Also read ശാഖയിലെ പരമത വിദ്വേഷ പ്രചരണം കൊലപാതകങ്ങളിലേക്ക് നയിക്കുന്നു; ഹൈന്ദവ സഹോദരങ്ങള്‍ ആര്‍.എസ്.എസിനെ തള്ളി നിലപാടുകള്‍ ഉറക്കെ പറയണം: പി.കെ ഫിറോസ്


സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും (111) അര്‍ധസെഞ്ച്വറികള്‍ നേടിയ ഡേവിഡ് വാര്‍ണറുടെയും(56) മാത്യു വെയ്ഡി(57)ന്റെയും പ്രകടനമാണ് ഓസീസിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ടെസ്റ്റില്‍ ആദ്യ മത്സരത്തിനിറങ്ങിയ ‘ചിന്നാമന്‍’ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മികവാണ് കോഹ്‌ലിയുടെ അഭാവത്തില്‍ മത്സരത്തിനിറങ്ങിയ രഹാനയെയും സംഘത്തെയും തുണച്ചത്. 23 ഓവറില്‍ 68 റണ്‍സ് വിട്ട് കൊടുത്ത് ഓസീസിന്റെ നാല് മുന്‍നിര വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്.
കുല്‍ദീപിന് പുറമെ ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.  ഹാന്‍ഡ്സ്‌കോംപിന്റെയും മാക്സ്വെല്ലിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപിന്റെ ബോളിങ് മികവ് ഓസീസിനെ മത്സരത്തിലുടനീളം പിന്തുരുമെന്നത് തീര്‍ച്ചയാണ്. രണ്ടാം വിക്കറ്റില്‍ മികച്ച ബാറ്റിങ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമായിരുന്നു ഓസീസിന്റെ തകര്‍ച്ച.