വിശാഖപട്ടണം: മഴ തട്ടിയെടുത്ത കൊച്ചി ഏകദിനത്തിനുശേഷം ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം മല്‍സരം വിശാഖപട്ടണത്തു നടക്കും. പകലും രാത്രിയുമായാണ് മല്‍സരം.

യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യയും ആസ്‌ട്രേലിയയും കളിക്കാനിറങ്ങുന്നത്. സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഹര്‍ഭജന്‍, സഹീര്‍, ശ്രീശാന്ത് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണര്‍ മുരളി വിജയ് ഓള്‍ റൗണ്ടര്‍മാരായ അശ്വിന്‍, രവീന്ദ്ര ജഡേജ, യുവരാജ്, റൈന എന്നിവരാണ് ടീം ഇന്ത്യയുടെ കരുത്ത്. ആസ്‌ട്രേലിയയും പരിചയസമ്പന്നരായ താരങ്ങളുടെ അഭാവത്തിലാണ് കളിക്കാനിറങ്ങുന്നത്. റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വാട്ട്‌സണ്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ ആസ്‌ട്രേലിയന്‍ നിരയിലില്ല. മൈക്കല്‍ ക്ലാര്‍ക്കാണ് ടീമിനെ നയിക്കുന്നത്. പകലും രാത്രിയുമായുള്ള മല്‍സരത്തില്‍ ടോസ് നിര്‍ണായകമാകും.

Subscribe Us: