റാഞ്ചി: ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് റാഞ്ചിയില്‍ തുടക്കം. ടോസ് നേടിയ ഓസീസ് ബാറ്റിംങ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റിലെ ടീമില്‍ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങിയിരിക്കുന്നത്.


Also read വീട്ടമ്മ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ആര്‍.എസ്.എസ് കാര്യവാഹകുമായ വ്യക്തി


പരുക്കുമൂലം ബംഗളൂരു ടെസ്റ്റില്‍ ഇറങ്ങാതിരുന്ന ഓപ്പണര്‍ മുരളി വിജയ് തിരിച്ചെത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ അഭിനവ് മുകുന്ദിന് സ്ഥാനം നഷ്ടമായി.

റാഞ്ചി മത്സരത്തിനറങ്ങുന്നതോടെ ഇന്ത്യക്കായി 50 ഏകദിനങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന ഖ്യാതിയും മുരളി വിജയ് സ്വന്തമാക്കി. സുനില്‍ ഗവാസ്‌കര്‍, നവജ്യോത് സിങ് സിധു, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരാണ് 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റു ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

ആദ്യ ടെസ്റ്റിലേറ്റ പരാജയത്തില്‍ നിന്ന് ബംഗളൂരുവില്‍ നടത്തിയ തിരിച്ചു വരവിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം ഇന്നിറങ്ങുന്നത്. ബംഗളൂരുവില്‍ ഉയര്‍ന്ന ഡി.ആര്‍.എസ് വിവാദം ഇരു ടീമിലേയും കളിക്കാര്‍ തമ്മിലും ബോര്‍ഡുകള്‍ തമ്മിലും വാക്കു തര്‍ക്കത്തിന് വരെ ഇടയാക്കിയിരുന്നു. ബോര്‍ഡുകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിവാദങ്ങള്‍ അവസാനിപ്പിച്ചത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലേതിനു സമാനമായി സ്പിന്നിനെ പിന്തുണയ്ക്കുന്ന വിക്കറ്റായിരിക്കും റാഞ്ചിയിലേതും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും രണ്ടു വ്യത്യാസങ്ങളുമായാണ് ഓസീസ് സംഘം മത്സരത്തിനിറങ്ങുന്നത്. പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് പകരമായി ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ടീമിലിടം നേടിയത്.