Categories

മൂന്ന് സംസ്ഥാനങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

india-election1
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് – ബി.ജെ.പി. കക്ഷികള്‍ തമ്മിലുള്ള ആദ്യ ബലപരീക്ഷണമാണ് ഇന്ന് നടക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സാണ് ഭരിയ്ക്കുന്നത്. അരുണാചലിലും ഹരിയാനയിലും കോണ്‍ഗ്രസ് ഒറ്റക്കും മഹാരാഷ്ട്രയില്‍ എന്‍.സി.പി. യുമായി സഖ്യത്തിലുമാണ്. ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുന്ന ബി.ജെ.പിക്ക് ഒരു തിരഞ്ഞെടുപ്പ് ജയം ഇപ്പോള്‍ അനിവാര്യമാണ്. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കരുത്ത് തെളിയിക്കാനാവുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. ഹരിയാനയില്‍ ബി.ജെ.പി മത്സര രംഗത്തുണ്ടെങ്കിലും ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദളാണ് കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി.

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നു നക്‌സലുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 58,474 പേരെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.